---
title: "വന്ദേമാതരം വിവാദം: സർക്കാരിന്റെ നിലപാട് ഓഗസ്റ്റ് 15ന് വ്യക്തമാകും - മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Vande Mataram Row: Kerala Govt Stand Will Be Clear on Aug 15, Says CM VD Satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378312/vande-mataram-controversy-cm-vd-satheesan-statement"
published_at: "2026-08-13T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d843483738_1000227912.jpg"
keywords: ["Vande Mataram", "VD Satheesan", "Independence Day", "August 15", "Kerala Law"]
---

# വന്ദേമാതരം വിവാദം: സർക്കാരിന്റെ നിലപാട് ഓഗസ്റ്റ് 15ന് വ്യക്തമാകും - മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **വന്ദേമാതരം വിവാദത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ആ നിലപാട് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **വന്ദേമാതരം വിവാദത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ആ നിലപാട് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം മുഴുവൻ പാടണമെന്നാണ് പാസാക്കിയ നിയമത്തിൽ പറയുന്നത്. അധിക്ഷേപിക്കുകയോ പാടാതിരിക്കുകയോ ചെയ്താൽ മൂന്ന് വർഷം തടവ് എന്നാണ് നിയമത്തിലെ വ്യവസ്ഥ. എന്നാൽ കോൺഗ്രസ് നയിക്കുന്ന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചേ കാര്യങ്ങൾ ചെയ്യൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

> "സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. യുഡിഎഫിന് അത് സംബന്ധിച്ച കൃത്യമായ നയമുണ്ട്. ഓഗസ്റ്റ് 15ന് അധികം ദിവസമില്ലല്ലോ. അത് നിങ്ങൾക്ക് അപ്പോൾ മനസിലാകും" - അദ്ദേഹം പറഞ്ഞു.

വന്ദേമാതരവുമായി ബന്ധപ്പെട്ട നിയമം പാസായിട്ടുണ്ട്. പ്രസിഡന്റ് ഒപ്പുവെച്ചിട്ടുണ്ട്. നോട്ടിഫിക്കേഷനും വന്നിട്ടുണ്ട്. നിയമത്തിൽ അത് മുഴുവൻ പാടണമെന്നാണ്. പക്ഷേ സംസ്ഥാന സർക്കാരിനും യുഡിഎഫ് ഗവണ്‍മെന്റിനും കൃത്യമായ നിലപാടുണ്ട്. ആ നിലപാട് അനുസരിച്ചേ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378312/vande-mataram-controversy-cm-vd-satheesan-statement)