---
title: "പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15,16ന് പാപ്പിനിശ്ശേരിയിൽ"
english_title: "PKP Ustad 5th Urus Mubarak to be Held in Pappinisseri on Aug 15-16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378317/pkp-ustad-urus-mubarak-pappinisseri-aug-15-16"
published_at: "2026-08-13T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d8857e4ad1_1000227915.jpg"
keywords: ["PKP Ustad", "Urus Mubarak", "Pappinisseri", "Islamic Education"]
---

# പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15,16ന് പാപ്പിനിശ്ശേരിയിൽ

> **Lead Summary:** **കണ്ണൂർ: **സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ പ്രിൻസിപ്പലുമായിരുന്ന ഉസ്താദുൽ ശൈഖുനാ പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15,16 തീയതികളിൽ പാപ്പിനിശ്ശേരിയിൽ നടക്കും.

## Article Content

**കണ്ണൂർ: **സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ പ്രിൻസിപ്പലുമായിരുന്ന ഉസ്താദുൽ ശൈഖുനാ പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15,16 തീയതികളിൽ പാപ്പിനിശ്ശേരിയിൽ നടക്കും.

വെള്ളി, ശനി ദിവസങ്ങളിലായി പാപ്പിനിശ്ശേരി ഹിദായത്ത് കേന്ദ്ര മദ്രസ ക്യാമ്പസിലാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുക. നിരവധി പണ്ഡിതന്മാരെ വാർത്തെടുത്ത പി.കെ.പി ഉസ്താദിന്റെ ഓർമ്മയ്ക്കായാണ് ഉറൂസ് സംഘടിപ്പിക്കുന്നത്.

കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടകർ വിശദാംശങ്ങൾ അറിയിച്ചു.

അസ്അദിയ്യ രക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ. മുഹമ്മദ് ശരീഫ് ബാഖവി, അസ്അദിയ്യ സെക്രട്ടറി എ.കെ. അബ്ദുൽ ബാഖി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ദീഖ് ഫൈസി വെണ്മണൽ, സ്വാഗത സംഘം വർക്കിംഗ് കൺവീനർ സി.പി.  റഷീദ് ,വിവിധ  മത-സാംസ്കാരിക പരിപാടികൾ ഉറൂസിന്റെ ഭാഗമായി നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378317/pkp-ustad-urus-mubarak-pappinisseri-aug-15-16)