---
title: " 'ചിത്രസാഗരം' ചിത്ര പ്രദർശനം ഓഗസ്റ്റ് 15 മുതൽ കതിരൂരിൽ"
english_title: "Chithrasagaram Art Exhibition in Kathirur from August 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378322/chithrasagaram-art-exhibition-kathirur-aug-15"
published_at: "2026-08-13T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d8a853f310_1000227917.jpg"
keywords: ["Chithrasagaram", "Kathirur", "Kerala Chitrakala Parishad", "Kannur"]
---

#  'ചിത്രസാഗരം' ചിത്ര പ്രദർശനം ഓഗസ്റ്റ് 15 മുതൽ കതിരൂരിൽ

> **Lead Summary:** **കണ്ണൂർ: **കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 'ചിത്രസാഗരം' എന്ന പേരിൽ ചിത്ര പ്രദർശനം ഓഗസ്റ്റ് 15 മുതൽ കതിരൂരിൽ ആരംഭിക്കും.

## Article Content

**കണ്ണൂർ: **കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 'ചിത്രസാഗരം' എന്ന പേരിൽ ചിത്ര പ്രദർശനം ഓഗസ്റ്റ് 15 മുതൽ കതിരൂരിൽ ആരംഭിക്കും.

കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ ഓഗസ്റ്റ് 15 മുതൽ 22 വരെയാണ് പ്രദർശനം. 100 ചിത്രകാരന്മാരുടെ 100 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്.

വൈകിട്ട് 4 മണിക്ക് കവിയും ചിത്രകാരനുമായ റിട്ട. കേണൽ സുരേശൻ വി.പി. ഉദ്ഘാടനം നിർവഹിക്കും. സിനിമാ സംവിധായകൻ എം. മോഹൻ മുഖ്യാതിഥിയായിരിക്കും. സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പ്രദർശന ദിവസങ്ങളിൽ പ്രശസ്ത കലാ നിരൂപകർ പങ്കെടുക്കുന്ന സമകാലിക ചിത്രകലാ ചർച്ചകൾ, സ്ലൈഡ് പ്രദർശനം, സംഗീതസന്ധ്യ എന്നിവയും സംഘടിപ്പിക്കും.

കേരള ചിത്രകലാ പരിഷത്ത് സെക്രട്ടറി ഭരതൻ ടി കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചു.

പ്രസിഡണ്ട് നാസർ ചപ്പാരപ്പടവ്, ഹരീന്ദ്രൻ ചാലാട്, പുഷ്പ ദിനേശൻ, പ്രസാദ് ചൊവ്വ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378322/chithrasagaram-art-exhibition-kathirur-aug-15)