---
title: "കെ.ആർ.എം.യു കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 16ന് ന്യൂമാഹിയിൽ"
english_title: "KRMU Kannur District Conference on Aug 16 at New Mahe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378325/krmu-kannur-district-conference-new-mahe-aug-16"
published_at: "2026-08-13T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d8d0789ad0_1000227919.jpg"
keywords: ["Kerala Reporters Union", "Media Persons", "Journalists Conference"]
---

# കെ.ആർ.എം.യു കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 16ന് ന്യൂമാഹിയിൽ

> **Lead Summary:** **കണ്ണൂർ: **പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ്റെ (കെ.ആർ.എം.യു) കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 16ന് ഞായറാഴ്ച ന്യൂമാഹിയിൽ നടക്കും.

## Article Content

**കണ്ണൂർ: **പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ്റെ (കെ.ആർ.എം.യു) കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 16ന് ഞായറാഴ്ച ന്യൂമാഹിയിൽ നടക്കും.

രാവിലെ 10 മുതൽ ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിലാണ് സമ്മേളനം. കെ.ആർ.എം.യു മാഹി - തലശ്ശേരി മേഖലാ കമ്മിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.

രാവിലെ 10ന് അഡ്വ. ടി. അശോക് കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ആർ.എം.യു ജില്ലാ പ്രസിഡൻ്റ് കെ. അബ്ദുൾ റഷീദ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻ്റ് മുഖ്യ പ്രഭാഷണം നടത്തും.

മുൻകാല മാധ്യമ പ്രവർത്തകരായ സി. ദാസൻ (മനോരമ), സുലൈമാൻ ഹാജി (ചന്ദ്രിക) എന്നിവരുടെ ചിത്രങ്ങൾ ചടങ്ങിൽ അനാവരണം ചെയ്യും. മയ്യഴിയുടെ ചരിത്രകാരൻ സി.എച്ച്. ഗംഗാധരനെ (മാതൃഭൂമി), വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി എന്നിവരെ അനുസ്മരിക്കും.

സ്വച്ഛ് ഏവം ഹരിത വിദ്യാലയ ദേശീയ പുരസ്കാരം ലഭിച്ച ചെമ്പ്ര ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപിക എ.വി. സിന്ധു, പുതുച്ചേരി വഖഫ് ബോർഡ് ചെയർമാൻ വി.പി. അബ്ദുൾ റഹ്മാൻ, കരാത്തെ പരിശീലകൻ സെൻസായ് കെ. വിനോദ് കുമാർ, കീം 11-ാം റാങ്ക് ജേതാവ് കെ.പി. ഹൈഫ നൗഫൽ, എം.എസ്. സ്വാമിനാഥൻ കാർഷിക അവാർഡ് ജേതാവ് ഡോ. ഹസീന ഭാസ്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, മാഹി ബസിലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ, പള്ളൂർ ആലി സ്കൂൾ എം.ഡി. പ്രദീപ് കൂവ, കെ.ആർ.എം.യു സംസ്ഥാന - ജില്ലാ നേതാക്കളായ പി.ആർ. ഹരികുമാർ, സന്ദീപ് കണ്ണാടിപ്പറമ്പ്, ഉസീബ് ഉമ്മലിൽ, വി.വി. ശ്രീജേഷ് തുടങ്ങിയവർ പ്രസംഗിക്കും.

എൻ.വി. അജയകുമാർ (പ്രസിഡൻ്റ്), കാർത്തു വിജയ് (സെക്രട്ടറി), ഹുസീബ് ഉമ്മലിൽ (സംസ്ഥാന സമിതി അംഗം), പ്രശാന്ത് കരിയാട് (ആക്ടിങ്ങ് പ്രസിഡൻ്റ്), പി.കെ. സജീവൻ (ട്രഷറർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378325/krmu-kannur-district-conference-new-mahe-aug-16)