---
title: "വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു"
english_title: "Two Elephants Killed After Train Hit in Walayar; Rail Traffic Disrupted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378335/walayar-train-hit-elephants-killed-rail-traffic-disrupted"
published_at: "2026-08-13T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d97374fc7a_1000227937.jpg"
keywords: ["Walayar", "Elephant Accident", "Kerala Tamil Nadu Border"]
---

# വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

> **Lead Summary:** **വാളയാർ :** കേരള-തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു.

## Article Content

**വാളയാർ :** കേരള-തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു.

അർധരാത്രിയോടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ആനകളെ ഇടിച്ചത്. ജഡങ്ങൾ എൻജിനിൽ കുടുങ്ങിയതിനെ തുടർന്ന് ഈ പാതയിൽ ഒരു മണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലിറങ്ങി തിരികെ കാടുകയറുന്നതിനിടയിലാണ് ആനകൾ അപകടത്തിൽപ്പെട്ടത്. ഈ പാതയിൽ രാത്രികാലങ്ങളിൽ ട്രെയിനുകൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. അതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

പാളത്തിൽ നിന്ന് മാറ്റിയ ജഡങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. തൃശൂരിൽ നിന്ന് വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി. വാളയാർ റെയ്ഞ്ച് ഓഫീസറും തമിഴ്നാട്ടിൽ നിന്നുള്ള വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഫെബ്രുവരി മാസത്തിലും വാളയാർ മഹാൻ പാർക്കിന് സമീപം സമാനമായ രീതിയിൽ ട്രെയിൻ തട്ടി ആന ചരിഞ്ഞിരുന്നു. ഈ വർഷം ട്രെയിൻ ഇടിച്ച് ആനകൾ ചരിയുന്ന രണ്ടാമത്തെ സംഭവമാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378335/walayar-train-hit-elephants-killed-rail-traffic-disrupted)