---
title: "ചിങ്ങം ഒന്നിന് കണ്ണൂർ ജില്ലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 5 പുതിയ ബ്രാഞ്ചുകൾ"
english_title: "South Indian Bank Opens 5 New Branches in Kannur on Chingam 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378344/south-indian-bank-5-new-branches-kannur-chingam-1"
published_at: "2026-08-13T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d9f09901b9_1000227945.jpg"
keywords: ["South Indian Bank", "Kannur", "New Branches"]
---

# ചിങ്ങം ഒന്നിന് കണ്ണൂർ ജില്ലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 5 പുതിയ ബ്രാഞ്ചുകൾ

> **Lead Summary:** **കണ്ണൂർ: **വടക്കൻ കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ചിങ്ങം ഒന്നിന് കണ്ണൂർ ജില്ലയിൽ 5 പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുന്നു.

## Article Content

**കണ്ണൂർ: **വടക്കൻ കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ചിങ്ങം ഒന്നിന് കണ്ണൂർ ജില്ലയിൽ 5 പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുന്നു.

എടൂർ, ഉളിക്കൽ, മാട്ടൂൽ, മയ്യിൽ, പാനൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. ഓഗസ്റ്റ് 17 ഞായറാഴ്ച ജനപ്രതിനിധികൾ ഉദ്ഘാടനം നിർവഹിക്കും.

*പുതിയ ബ്രാഞ്ചുകളും ഉദ്ഘാടന സമയവും*

1. *ഉളിക്കൽ ബ്രാഞ്ച്*: രാവിലെ 9 മണിക്ക് - മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം

2. *എടൂർ ബ്രാഞ്ച്*: രാവിലെ 10 മണിക്ക് - മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം

3. *പാനൂർ ബ്രാഞ്ച്*: രാവിലെ 11.30 ന് - ഷാഫി പറമ്പിൽ ഉദ്ഘാടനം. പി.കെ. പ്രവീൺ എം.എൽ.എ മുഖ്യാതിഥി

4. *മയ്യിൽ ബ്രാഞ്ച്*: വൈകിട്ട് 3 മണിക്ക് - ടി.കെ. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം

5. *മാട്ടൂൽ ബ്രാഞ്ച്*: വൈകിട്ട് 4.30 ന് - മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീർ ഉദ്ഘാടനം. ജനറൽ മാനേജർ മധു മാധവൻ പിള്ള മുഖ്യാതിഥി

കണ്ണൂർ ജില്ലയിലെ ഗ്രാമീണ, നഗര മേഖലകളിലെ ഉപഭോക്താക്കൾക്ക് അത്യാധുനിക ഡിജിറ്റൽ ബാങ്കിങ് അനുഭവവും മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പാക്കാനാണ് പുതിയ ബ്രാഞ്ചുകൾ എന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ആന്റോ ജോർജ് ഹോട്ടൽ ഗ്രാൻഡ് ബിനാലെയിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.പി. രമേഷ്, ജോർജ് ജോസഫ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378344/south-indian-bank-5-new-branches-kannur-chingam-1)