---
title: "വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി"
english_title: "Woman Stabbed to Death by Boyfriend in North Paravur, Accused Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378349/north-paravur-woman-murder-boyfriend-arrested"
published_at: "2026-08-13T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7da3f6731f7_1000227949.jpg"
keywords: ["North Paravur", "Woman Killed", "Kerala Crime"]
---

# വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** **കൊച്ചി: **എറണാകുളം വടക്കൻ പറവൂരിൽ ആൺസുഹൃത്ത് യുവതിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കൊച്ചി: **എറണാകുളം വടക്കൻ പറവൂരിൽ ആൺസുഹൃത്ത് യുവതിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഷിബിൻ വിളിച്ചതനുസരിച്ച് വടക്കൻ പറവൂരിൽ ബസ് ഇറങ്ങി. ബൈക്കിൽ ഷിബിൻ യുവതിയെ തന്റെ വീട്ടിലെത്തിച്ചു. അവിടെ വെച്ചുണ്ടായ തർക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഷിബിൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378349/north-paravur-woman-murder-boyfriend-arrested)