---
title: "കരുനാഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി; പരാതിയിൽ ഇടപെട്ട് എക്സൈസ് മന്ത്രി"
english_title: "Excise Minister Orders Probe into Bribery Complaint at Karunagappally Beverages Outlet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378513/karunagappally-bevco-bribery-complaint-excise-minister"
published_at: "2026-08-14T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ee3aac1eb9_1000228131.jpg"
keywords: ["Karunagappally", "Beverages Corporation", "Excise Minister"]
---

# കരുനാഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി; പരാതിയിൽ ഇടപെട്ട് എക്സൈസ് മന്ത്രി

> **Lead Summary:** **കൊല്ലം: **കരുനാഗപ്പള്ളിയിൽ മദ്യം വാങ്ങാൻ എത്തിയവരിൽ നിന്ന് അധിക പണം വാങ്ങിയെന്ന പരാതിയിൽ എക്സൈസ് മന്ത്രി ഇടപെട്ടു. അന്വേഷിച്ച് നടപടിയെടുക്കാൻ ബെവ്കോ സിഎംഡിക്ക് നിർദേശം നൽകി.

## Article Content

**കൊല്ലം: **കരുനാഗപ്പള്ളിയിൽ മദ്യം വാങ്ങാൻ എത്തിയവരിൽ നിന്ന് അധിക പണം വാങ്ങിയെന്ന പരാതിയിൽ എക്സൈസ് മന്ത്രി ഇടപെട്ടു. അന്വേഷിച്ച് നടപടിയെടുക്കാൻ ബെവ്കോ സിഎംഡിക്ക് നിർദേശം നൽകി.

മദ്യം വാങ്ങാനെത്തിയ ആളിൽ നിന്ന് ബെവ്കോ ജീവനക്കാരൻ 50 രൂപ അധികം ആവശ്യപ്പെട്ടതാണ് പരാതിക്ക് കാരണം. അധികമായി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് മന്ത്രിക്ക് പരാതി ലഭിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ ബെവ്കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം അന്വേഷണം നടത്തും. റിപ്പോർട്ട് ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378513/karunagappally-bevco-bribery-complaint-excise-minister)