---
title: "മഴക്കാല ശുചീകരണം പൂർത്തിയായില്ല; അടക്കാത്തോട് ടൗൺ കാടുമൂടി, ഓവുചാലുകൾ മാലിന്യം"
english_title: "Adakkathode Town Overgrown, Drainage Clogged as Pre-Monsoon Cleaning Remains Incomplete"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378536/adakkathode-town-drainage-cleaning-pending-kelakam"
published_at: "2026-08-14T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef9244f1b4_1000228158.jpg"
keywords: ["Adakkathode", "Kelakam Panchayat", "Monsoon Cleaning", "Drainage"]
---

# മഴക്കാല ശുചീകരണം പൂർത്തിയായില്ല; അടക്കാത്തോട് ടൗൺ കാടുമൂടി, ഓവുചാലുകൾ മാലിന്യം

> **Lead Summary:** **കേളകം: **മഴക്കാല ശുചീകരണം പൂർത്തിയാകാത്തതിനെ തുടർന്ന് കേളകം പഞ്ചായത്തിലെ അടക്കാത്തോട് ടൗൺ പരിസരം കാടുമൂടി. ടൗണിലെ ഓവുചാലുകൾ മാലിന്യം നിറഞ്ഞ് മലിനമായ നിലയിലാണ്.

## Article Content

**കേളകം: **മഴക്കാല ശുചീകരണം പൂർത്തിയാകാത്തതിനെ തുടർന്ന് കേളകം പഞ്ചായത്തിലെ അടക്കാത്തോട് ടൗൺ പരിസരം കാടുമൂടി. ടൗണിലെ ഓവുചാലുകൾ മാലിന്യം നിറഞ്ഞ് മലിനമായ നിലയിലാണ്.

മഴ ശക്തമായതോടെ ഓവുചാലുകളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു. മുമ്പ് പലതവണ പകർച്ചവ്യാധികൾ പടർന്ന പ്രദേശമായിട്ടും ശുചീകരണം പൂർണമായി നടപ്പാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

ടൗൺ പരിസരത്തെ കാടും കാടുപിടിച്ച ഇടങ്ങളും വെട്ടിത്തെളിക്കുക, ഓവുചാലുകൾ അടിയന്തരമായി വൃത്തിയാക്കുക എന്നിവയാണ് പ്രധാന ആവശ്യം.

കേളകം പഞ്ചായത്തിലെ 4, 5, 6, 7, 8 വാർഡുകളുടെ പ്രധാന കേന്ദ്രമാണ് അടക്കാത്തോട് ടൗൺ. നിരവധി ആളുകൾ ദിവസേന എത്തുന്ന സ്ഥലമായതിനാൽ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി ശുചീകരണം പൂർത്തിയാക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് അധികൃതരുടെ അടിയന്തര ഇടപെടലും നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378536/adakkathode-town-drainage-cleaning-pending-kelakam)