---
title: "സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,500 രൂപ; 20,000 രൂപ അഡ്വാൻസും, വിതരണം നാളെ മുതൽ"
english_title: "Kerala Govt Announces Onam Bonus Rs 4500 and Rs 20000 Advance for Employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378649/kerala-onam-bonus-4500-advance-20000-distribution-aug-17"
published_at: "2026-08-15T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80255e71038_1000228326.jpg"
keywords: ["Kerala Government", "Onam Bonus", "Festival Advance", "Finance Department"]
---

# സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,500 രൂപ; 20,000 രൂപ അഡ്വാൻസും, വിതരണം നാളെ മുതൽ

> **Lead Summary:** **തിരുവനന്തപുരം: **ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ബോണസും ഓണം അഡ്വാൻസും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം: **ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ബോണസും ഓണം അഡ്വാൻസും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ ഉത്സവബത്തയാണ്.

6 മാസം സേവനം പൂർത്തിയാക്കിയ കരാർ ജീവനക്കാർക്കും ഉത്സവബത്ത ലഭിക്കും. ആയമാർക്കും സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾക്കും 1,550 രൂപയും, ആശാ വർക്കർമാർ, അംഗൻവാടി ഹെൽപ്പർമാർ എന്നിവർക്ക് 1,450 രൂപയും അനുവദിച്ചു.

മുഴുവൻ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസ് ലഭിക്കും. ഈ തുക 5 തുല്യ പ്രതിമാസ ഗഡുക്കളായി തിരിച്ചുപിടിക്കും. പാർട്ട് ടൈം ജീവനക്കാർക്കും സീസണൽ വർക്കർമാർക്കും 6,000 രൂപ അഡ്വാൻസ് ലഭിക്കും.

ബോണസ് വിതരണം ഓഗസ്റ്റ് 17-ന് തുടങ്ങും. ഓണം അഡ്വാൻസ് ഓഗസ്റ്റ് 20 മുതൽ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378649/kerala-onam-bonus-4500-advance-20000-distribution-aug-17)