---
title: "FCRA ബില്ലിലെ അപകടകരമായ വകുപ്പുകൾ നീക്കണം: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി"
english_title: "Thalassery Archbishop Mar Joseph Pamplany Opposes Dangerous Clauses in FCRA Bill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378652/thalassery-archbishop-mar-joseph-pamplany-fcra-bill"
published_at: "2026-08-15T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802767d5b3c_1000228334.jpg"
keywords: ["FCRA Bill", "Mar Joseph Pamplany", "Thalassery Archbishop", "Foreign Funding"]
---

# FCRA ബില്ലിലെ അപകടകരമായ വകുപ്പുകൾ നീക്കണം: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

> **Lead Summary:** **തലശ്ശേരി: **FCRA ബില്ലിൽ അക്കൗണ്ട് മരവിപ്പിക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും സംബന്ധിച്ച അപകടകരമായ വകുപ്പുകൾ ഉണ്ടെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇത്തരം വകുപ്പുകൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**തലശ്ശേരി: **FCRA ബില്ലിൽ അക്കൗണ്ട് മരവിപ്പിക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും സംബന്ധിച്ച അപകടകരമായ വകുപ്പുകൾ ഉണ്ടെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇത്തരം വകുപ്പുകൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം വരുന്നത് തടയുന്നതിനെ സഭ സ്വാഗതം ചെയ്യുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. എന്നാൽ അക്കൗണ്ട് മരവിപ്പിക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള വകുപ്പുകൾ അനീതിയാണെന്നും അതിനാലാണ് ബില്ലിനെ സഭ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടകരമായ വകുപ്പുകൾ ബില്ലിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് സഭയുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378652/thalassery-archbishop-mar-joseph-pamplany-fcra-bill)