---
title: "സംസ്ഥാനത്ത് കാലവർഷ മഴയിൽ 22% കുറവ്; വയനാട്ടിൽ 51%, ഇടുക്കിയിൽ 44%"
english_title: "Kerala Records 22 Percent Rainfall Deficit During Monsoon, Wayanad Worst Hit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378657/kerala-monsoon-rainfall-deficit-22-percent-wayanad-idukki"
published_at: "2026-08-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802b46cadbc_1000228343.jpg"
keywords: ["Kerala Rain", "Monsoon Deficit", "Rainfall Data", "Weather Forecast"]
---

# സംസ്ഥാനത്ത് കാലവർഷ മഴയിൽ 22% കുറവ്; വയനാട്ടിൽ 51%, ഇടുക്കിയിൽ 44%

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.

കേരളത്തിൽ 1556.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1213.1 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. 7 ജില്ലകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

*ഏറ്റവും കൂടുതൽ കുറവ്*:

- *വയനാട്*: 51% കുറവ്

- *ഇടുക്കി*: 44% കുറവ്

- *കൊല്ലം*: 27% കുറവ്

- *തൃശ്ശൂർ*: 25% കുറവ്

- *പാലക്കാട്*: 24% കുറവ്

- *എറണാകുളം*: 22% കുറവ്

*അധിക മഴ*: തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധിക മഴ ലഭിച്ചു. കണ്ണൂർ, കാസർഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കാര്യമായ കുറവില്ല.

 *ഇന്നത്തെ കാലാവസ്ഥ*

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30-40 കി.മീ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378657/kerala-monsoon-rainfall-deficit-22-percent-wayanad-idukki)