---
title: "കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം"
english_title: "80th Independence Day Celebrated at NSS KUP School Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378660/nss-kup-school-kottiyoor-independence-day-celebration"
published_at: "2026-08-15T14:37:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802ca6158c2_1000228354.jpg"
keywords: ["Independence Day", "Kottiyoor", "NSS School", "Major Lokpal Singh"]
---

# കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.

ഡി.എസ്.സി സെന്റർ കണ്ണൂരിലെ ബഹുമാന്യ മേജർ ലോക്പാൽ സിംഗ് പതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളെ സ്മരിക്കാനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് കെ.എസ്. രഘുനാഥൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സുമിത ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

മാനേജർ കെ. സുനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് ഷംല അഷറഫ്, എസ്.ആർ.ജി കൺവീനർ ജിഷ റാണി ടീച്ചർ, സ്കൂൾ ലീഡർ അക്ഷിതി കെ.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദേശസ്നേഹം ഉണർത്തുന്ന വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378660/nss-kup-school-kottiyoor-independence-day-celebration)