---
title: "പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും"
english_title: "Coastal Police and Lifeguards Rescue Youth from Drowning at Payyambalam Beach"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378663/payyambalam-coastal-police-rescue-youth-drowning"
published_at: "2026-08-15T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802e77b070b_1000228345.jpg"
keywords: ["Payyambalam Beach", "Coastal Police", "Lifeguards", "Rescue"]
---

# പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ ശക്തമായ തിരയിലും അടിയൊഴുക്കിലും നിന്ന് കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.

## Article Content

**കണ്ണൂർ: **പയ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ ശക്തമായ തിരയിലും അടിയൊഴുക്കിലും നിന്ന് കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.

പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് കടലിൽ ഇറങ്ങിയപ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒലിച്ചുപോവുകയായിരുന്നു. യുവാവ് അപകടത്തിൽപ്പെട്ടത് കണ്ട ഉടൻ രക്ഷാപ്രവർത്തകർ കടലിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അഴിക്കൽ കോസ്റ്റൽ വാർഡൻ സുജേഷ്, ലൈഫ് ഗാർഡുകളായ ഷിജിൻ, ഡേവിഡ്, വിജേഷ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരുടെ സംഘം അതിസാഹസികമായാണ് യുവാവിനെ കരക്കെത്തിച്ചത്.കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378663/payyambalam-coastal-police-rescue-youth-drowning)