---
title: "സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേളകത്ത് യൂത്ത് കോൺഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Youth Congress Organizes Blood Donation Camp at Kelakam on Independence Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378685/youth-congress-kelakam-blood-donation-camp-independence-day"
published_at: "2026-08-15T16:44:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a804a4e9b922_1000228381.jpg"
keywords: ["Youth Congress", "Kelakam", "Blood Donation Camp"]
---

# സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേളകത്ത് യൂത്ത് കോൺഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കേളകം: ** സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കേളകം: ** സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിട്ടി അമല ആസ്പത്രി, കേളകം നഴ്സിംഗ് ഹോം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി വർഗീസ് അധ്യക്ഷത വഹിച്ചു.കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർക്കുളം, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, അഡ്വ. ബിജു ചാക്കോ, ബിനു എടാൻ, ജോബേഷ് ചാക്കോ, ജോയി വേളുപുഴ, സോണി കട്ടയ്ക്കൽ, ലിൻസു വാത്യാട്ട്, ജോബിൻ പാണ്ടംചേരി, സുനിത രാനു, ഷിജി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378685/youth-congress-kelakam-blood-donation-camp-independence-day)