---
title: "ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോം ഇളവ്; ഇനി ചുരിദാറും സാൻഡലും ധരിക്കാം"
english_title: "Kerala Police Allows Salwar Kameez and Sandals for Pregnant Women Officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378694/kerala-police-uniform-relaxation-pregnant-women-officers"
published_at: "2026-08-15T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8054dda248b_1000228378.jpg"
keywords: ["Women Police", "Uniform", "Pregnancy", "Harshita Attalluri"]
---

# ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോം ഇളവ്; ഇനി ചുരിദാറും സാൻഡലും ധരിക്കാം

> **Lead Summary:** **തിരുവനന്തപുരം: **ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്കരിച്ച് പൊലീസ് ആസ്ഥാനം. കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകി ഐജി ഹർഷിത അത്തല്ലൂരി ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം: **ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്കരിച്ച് പൊലീസ് ആസ്ഥാനം. കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകി ഐജി ഹർഷിത അത്തല്ലൂരി ഉത്തരവിറക്കി.

ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ പൊലീസുകാരികൾക്ക് പാന്റ്സും ഷർട്ടും ഷൂസിനും പകരം കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാം.

സംസ്ഥാനത്ത് എല്ലാ പൊലീസുകാർക്കും നിലവിൽ ഒരേ യൂണിഫോം കോഡാണ് ഉള്ളത്. ഗർഭകാലത്ത് പാന്റ്സും ഷർട്ടും ധരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ പരിഷ്കാരം.

വനിതാ പൊലീസുകാരുടെ ആരോഗ്യ സൗകര്യം കണക്കിലെടുത്തുള്ള തീരുമാനമാണ് ഇതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378694/kerala-police-uniform-relaxation-pregnant-women-officers)