---
title: "ബിജെപി വിട്ട് നടൻ ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു"
english_title: "Actor Devan Resigns from BJP, Quits as State Vice President"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378777/actor-devan-resigns-bjp-kerala-vice-president"
published_at: "2026-08-16T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8171d807b8e_1000228474.jpg"
keywords: ["Devan", "BJP Kerala", "Resignation", "Alappuzha"]
---

# ബിജെപി വിട്ട് നടൻ ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

> **Lead Summary:** **ആലപ്പുഴ: **നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ പാർട്ടി വിട്ടു. പ്രാഥമിക അംഗത്വവും രാജിവെച്ചതായി ആലപ്പുഴയിലെ പൊതുവേദിയിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

## Article Content

**ആലപ്പുഴ: **നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ പാർട്ടി വിട്ടു. പ്രാഥമിക അംഗത്വവും രാജിവെച്ചതായി ആലപ്പുഴയിലെ പൊതുവേദിയിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

> കണച്ചികുളങ്ങര ദേവീക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെയാണ് ദേവൻ രാജി പ്രഖ്യാപിച്ചത്. "എന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ല. 5 വർഷം കേരള ബിജെപിക്കൊപ്പം നിന്നിട്ടും യോജിച്ചു പോകുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞു.

2021ലാണ് ദേവൻ ബിജെപിയിൽ എത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെക്കുറിച്ച് ഇപ്പോൾ തുറന്ന് പറയുന്നില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു.

രാജി തീരുമാനം 5 മാസം മുമ്പേ എടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച ദേവൻ പിന്നീട് അത് ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378777/actor-devan-resigns-bjp-kerala-vice-president)