---
title: "കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് നിയമലംഘനം; മുഖ്യമന്ത്രിക്കെതിരെ ബിജെപി"
english_title: "BJP Alleges Legal Violation Over Not Singing Vande Mataram in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378778/bjp-alleges-legal-violation-vande-mataram-kerala"
published_at: "2026-08-16T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8174c0a9d54_1000228483.jpg"
keywords: ["Vande Mataram", "BJP Kerala", "Rajeev Chandrasekhar", "VD Satheesan"]
---

# കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് നിയമലംഘനം; മുഖ്യമന്ത്രിക്കെതിരെ ബിജെപി

> **Lead Summary:** **തിരുവനന്തപുരം: **സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ ആരോപിച്ചു.

## Article Content

**തിരുവനന്തപുരം: **സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ ആരോപിച്ചു.

കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയിട്ടും കേരളത്തിൽ പാടാത്തത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് നിയമം പാസാക്കിയിട്ടും സംസ്ഥാന സർക്കാർ അത് ലംഘിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും കീഴടങ്ങിയതിന്റെ ഭാഗമായാണ് വന്ദേമാതരം ഒഴിവാക്കിയതെന്നും ഇത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ഗുരുതരമായ നിയമ, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം മുൻനിർത്തി ബിജെപി സംസ്ഥാന വ്യാപക പ്രചാരണം നടത്തുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി എ.ബി.വി.പി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും.

> എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും അത് തടയാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചതും "കോമാളിത്തം" ആണെന്നും അദ്ദേഹം പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378778/bjp-alleges-legal-violation-vande-mataram-kerala)