---
title: "പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി; ഫണ്ട് തട്ടിപ്പെന്ന് പി.സി. ജോർജ്"
english_title: "PC George Alleges Rs 4.5 Crore BJP Election Fund Misappropriation in Poonjar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378779/pc-george-alleges-bjp-election-fund-scam-poonjar"
published_at: "2026-08-16T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81781c76d84_1000228489.jpg"
keywords: ["PC George", "BJP Kerala", "Poonjar", "Election Fund", "Fund Scam"]
---

# പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി; ഫണ്ട് തട്ടിപ്പെന്ന് പി.സി. ജോർജ്

> **Lead Summary:** **കോട്ടയം: **പൂഞ്ഞാറിലെ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നാലരക്കോടി രൂപ നൽകിയിരുന്നുവെന്നും അതിൽ തട്ടിപ്പ് നടന്നെന്നും വെളിപ്പെടുത്തലുമായി മുൻ എം.എൽ.എ പി.സി. ജോർജ്.

## Article Content

**കോട്ടയം: **പൂഞ്ഞാറിലെ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നാലരക്കോടി രൂപ നൽകിയിരുന്നുവെന്നും അതിൽ തട്ടിപ്പ് നടന്നെന്നും വെളിപ്പെടുത്തലുമായി മുൻ എം.എൽ.എ പി.സി. ജോർജ്.

> എരുമേലിയിൽ കഴിഞ്ഞ മാസം നടന്ന പ്രസംഗത്തിലാണ് പി.സി. ജോർജ് ഇക്കാര്യം പറഞ്ഞത്. "പൂഞ്ഞാറിലേക്ക് നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നു. ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ല. പണം കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജിയാണ്" എന്ന് അദ്ദേഹം പറഞ്ഞു.

> തെരഞ്ഞെടുപ്പിന് ശേഷം 4 കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് കണക്ക് തന്നിരുന്നതായും അദ്ദേഹം പറഞ്ഞു. "ആ കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകും" എന്നും പി.സി. ജോർജ് പരിഹസിച്ചു.

> ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്നും പണം എവിടെ പോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ബിജെപിയുടെ പണം ഉപയോഗിച്ച് എല്ലാവരും പുതിയ കാർ വാങ്ങുകയാണ്. ബിജെപിയുടെ പണം കൊണ്ട് കാർ മേടിച്ചാൽ കാറിടിച്ചു പോകും" എന്നും പി.സി. ജോർജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378779/pc-george-alleges-bjp-election-fund-scam-poonjar)