---
title: "കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതം; എസ്.ഐ.ടി രൂപീകരിച്ചു"
english_title: "SIT Formed to Trace Missing Plus Two Student in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378781/sit-formed-missing-plus-two-student-kannur-shivasurya"
published_at: "2026-08-16T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a817a98d6131_1000228500.jpg"
keywords: ["Missing Student", "Shivasurya", "SIT", "Kerala Police"]
---

# കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതം; എസ്.ഐ.ടി രൂപീകരിച്ചു

> **Lead Summary:** **കണ്ണൂർ: **പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വീടുവിട്ടിറങ്ങി 9 ദിവസം പിന്നിട്ടും വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.

## Article Content

**കണ്ണൂർ: **പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വീടുവിട്ടിറങ്ങി 9 ദിവസം പിന്നിട്ടും വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.

> അമിതമായി മൊബൈൽ ഗെയിം ഉപയോഗിക്കുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് ശിവസൂര്യ വീടുവിട്ടതെന്നാണ് പോലീസ് പറയുന്നത്. 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും എടുത്ത് "കാശിയിലേക്ക് പോകുന്നു" എന്ന് കുറിപ്പെഴുതി വെച്ചാണ് കുട്ടി ഇറങ്ങിയത്.

പ്രദേശത്തെയും തലശ്ശേരി റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. സ്നിഫർ ഡോഗുകളെ എത്തിച്ച് വീട്ടുപറമ്പിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും തുമ്പ് കിട്ടിയില്ല.

കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി നിലവിൽ മൈസൂരു കേന്ദ്രീകരിച്ചാണ് പ്രാഥമിക പരിശോധനകൾ നടക്കുന്നത്.

അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ ശിവസൂര്യയുടെ വീട്ടിലും ചൊക്ലി പോലീസ് സ്റ്റേഷനിലും നേരിട്ടെത്തി കുടുംബത്തെ കണ്ടു. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378781/sit-formed-missing-plus-two-student-kannur-shivasurya)