---
title: "ശിവസൂര്യയുടെ തിരോധാനം: ഒമ്പതാം ദിവസവും ഒരു സൂചനയുമില്ല; അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് പിതാവ്"
english_title: "No Clue Yet on 9th Day: SIT to Probe Missing Kannur Student Shivasurya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378784/sit-probe-missing-student-shivasurya-kannur-day-9"
published_at: "2026-08-16T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81865b04019_1000228496.jpg"
keywords: ["Shivasurya", "Kannur Missing", "SIT", "Kerala Police"]
---

# ശിവസൂര്യയുടെ തിരോധാനം: ഒമ്പതാം ദിവസവും ഒരു സൂചനയുമില്ല; അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് പിതാവ്

> **Lead Summary:** കണ്ണൂർ: ചൊക്ലി സ്വദേശി 17 കാരൻ ശിവസൂര്യയെ കാണാതായിട്ട് 9 ദിവസം പിന്നിട്ടിട്ടും സൂചനയില്ല. അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് ശിവസൂര്യയുടെ പിതാവ് ജിഗീഷ് ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ: ചൊക്ലി സ്വദേശി 17 കാരൻ ശിവസൂര്യയെ കാണാതായിട്ട് 9 ദിവസം പിന്നിട്ടിട്ടും സൂചനയില്ല. അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് ശിവസൂര്യയുടെ പിതാവ് ജിഗീഷ് ആവശ്യപ്പെട്ടു.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. തലശ്ശേരി എ.എസ്.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി പോലീസിന് 9 ദിവസം കൊണ്ടും കുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് എസ്.ഐ.ടിയെ നിയോഗിക്കാൻ തീരുമാനിച്ചത്.

പാലക്കാട്, ഒറ്റപ്പാലം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലും കണ്ണൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി. ഇന്നലെ സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് വീട്ടിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.

> കഴിഞ്ഞ ശനിയാഴ്ചയാണ് ശിവസൂര്യ വീട് വിട്ടത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്റെ പേരിൽ ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് നാട് വിട്ടതെന്നാണ് വിവരം. "കാശിക്ക് പോവുകയാണ്" എന്ന് കുറിപ്പും എഴുതിവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378784/sit-probe-missing-student-shivasurya-kannur-day-9)