---
title: "കൃഷിനാശ ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5 വരെ നീട്ടി"
english_title: "Kerala Extends Deadline for Crop Loss Compensation Application to Sept 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378788/kerala-crop-loss-compensation-deadline-extended-september-5"
published_at: "2026-08-16T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8188a7b9abe_1000228512.jpg"
keywords: ["Kerala Agriculture", "Crop Loss", "Crop Insurance", "Farmers"]
---

# കൃഷിനാശ ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5 വരെ നീട്ടി

> **Lead Summary:** **തിരുവനന്തപുരം: ** 2026 ജൂലൈ 29 മുതൽ ഓഗസ്റ്റ് 10 വരെയുള്ള പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** 2026 ജൂലൈ 29 മുതൽ ഓഗസ്റ്റ് 10 വരെയുള്ള പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ വിളനാശം ഉണ്ടായിരുന്നു. അർഹരായ ഒരു കർഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് സമയപരിധി ദീർഘിപ്പിച്ചത്.

ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്ത കർഷകർക്ക് ഇത് ആശ്വാസമാകും.

*എങ്ങനെ അപേക്ഷിക്കാം*

1. *AIMS Portal*: കർഷകർക്ക് കൃഷിവകുപ്പിന്റെ AIMS Portal-ൽ നേരിട്ട് രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

2. *കൃഷിഭവൻ*: പോർട്ടൽ വഴി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ട് അപേക്ഷ നൽകാവുന്നതാണ്.

അവസാന തീയതിയായ സെപ്റ്റംബർ 5-ലേക്ക് മാറ്റിവെക്കാതെ എത്രയും വേഗം അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378788/kerala-crop-loss-compensation-deadline-extended-september-5)