---
title: "സ്വാതന്ത്ര്യ സമര ക്വിസും, ദേശഭക്തിഗാന മൽസരവും നടത്തി."
english_title: "Elapeedika Anugraha Library Organized Freedom Struggle Quiz Competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378910/elapeedika-anugraha-library-organized-freedom-struggle-quiz-competition"
published_at: "2026-08-17T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82c0a4efb40_ss.jpeg"
keywords: ["Elapeedika", "Anugraha Arts and Sports Club", "Elapeedika Library", "Freedom Struggle Quiz"]
---

# സ്വാതന്ത്ര്യ സമര ക്വിസും, ദേശഭക്തിഗാന മൽസരവും നടത്തി.

> **Lead Summary:** **ഏലപ്പീടിക**: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ നടന്ന മൽസരത്തിൽ ജിമ്മി അബ്രാഹം ക്വിസ് മാസ്റ്റർ ആയിരുന്നു.

## Article Content

**ഏലപ്പീടിക**: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ നടന്ന മൽസരത്തിൽ ജിമ്മി അബ്രാഹം ക്വിസ് മാസ്റ്റർ ആയിരുന്നു.

മൽസരത്തിൽ കാശിനാഥ് ബിജു ഒന്നാം സമ്മാനവും എയ്ഞ്ചൽ ജിമ്മി രണ്ടാം സ്ഥാനവും നേടി. അനുഗ്രഹവനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശഭക്തിഗാനാലാപന മൽസരത്തിൽ ജ്യുവൽ ലിബിൻ ഒന്നാം സ്ഥാനവും, ജൂഡ്സിയ ജിബിൻ രണ്ടാം സ്ഥാനവും നേടി. വായനശാല കമ്മിറ്റി അംഗങ്ങളായ മല്ലിക പൗലോസ്, ഷിജു.ഇ. കെ, അനുമോൾജിൻസ്, ലൈബ്രേറിയൻ ജോമിലി ഷിജു എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378910/elapeedika-anugraha-library-organized-freedom-struggle-quiz-competition)