---
title: "സംസ്ഥാനത്ത് റബർ വില 300 രൂപയാക്കും: ഉറപ്പ് നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "CM VD Satheesan Promises Rs 300 Per Kg Rubber Price in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378915/cm-vd-satheesan-rubber-price-300-kerala"
published_at: "2026-08-17T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82c57c80edd_1000228694.jpg"
keywords: ["VD Satheesan", "Rubber Price", "Kerala Farmers", "UDF Government", "Agriculture"]
---

# സംസ്ഥാനത്ത് റബർ വില 300 രൂപയാക്കും: ഉറപ്പ് നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വില 300 രൂപയാകുന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വില 300 രൂപയാകുന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

> "200-250 രൂപയാക്കാൻ സാധിച്ചെങ്കിൽ 300 രൂപയാക്കാനും നടപടിയുണ്ടാകും. കർഷകരെ ചേർത്ത് നിർത്തുന്ന കർഷകബന്ധുവാണ് യു.ഡി.എഫ് സർക്കാർ" എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ കർഷകർ ഉണ്ടെന്നും കർഷകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

*മറ്റ് പ്രഖ്യാപനങ്ങൾ*

1. *വന്യജീവി ആക്രമണം*: വന്യജീവി ആക്രമണം തടയാൻ പുരാതനവും ആധുനികവുമായ സംവിധാനങ്ങൾ കൂട്ടിയിണക്കി ശക്തമായ നടപടിയുണ്ടാകും.

2. *നെൽകൃഷി*: നെൽകർഷകർക്ക് നൽകാനുള്ള പണം തിരികെ നൽകും.

3. *തോട്ടങ്ങൾ*: പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

4. *ഭൂപരിഷ്കരണം*: ആവശ്യമായ ഭൂനിയമ ഭേദഗതികൾ ഉണ്ടാകും. രണ്ടാം ഭൂപരിഷ്കരണം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378915/cm-vd-satheesan-rubber-price-300-kerala)