---
title: "സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ നിർദേശം"
english_title: "Kerala Health Dept Orders Public Display of Doctor Availability in Govt Hospitals"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378918/kerala-health-dept-doctor-availability-display-govt-hospitals"
published_at: "2026-08-17T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82cae84cace_1000228702.jpg"
keywords: ["Kerala Health Department", "Govt Hospitals", "Doctor Shortage", "OP Timing"]
---

# സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ നിർദേശം

> **Lead Summary:** **തിരുവനന്തപുരം: **സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ഈ നിർദേശം ബാധകമാണ്.

## Article Content

**തിരുവനന്തപുരം: **സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ഈ നിർദേശം ബാധകമാണ്.

 *പ്രദർശിപ്പിക്കേണ്ട വിവരങ്ങൾ*

1. *അനുവദിക്കപ്പെട്ട ഡോക്ടർമാരുടെ എണ്ണം*

2. *ഒഴിവുള്ള ഡോക്ടർ തസ്തികകളുടെ എണ്ണം*

3. *ഓരോ ഡോക്ടറുടെയും കൺസൾട്ടേഷൻ/OP സമയം അല്ലെങ്കിൽ ടൈം സ്ലോട്ടുകൾ*

എളുപ്പത്തിൽ കാണാൻ കഴിയുന്ന രീതിയിൽ ഇവ പ്രദർശിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആയിരത്തോളം ഡോക്ടർമാരുടെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ആരോഗ്യ വകുപ്പിൽ വിവിധ ജില്ലകളിലായി സ്പെഷ്യാലിറ്റി തസ്തിക ഉൾപ്പെടെ 830 ഒഴിവുകളുണ്ട്. അസി. സർജൻ തസ്തികകളാണ് ഭൂരിഭാഗവും.

കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ക്ഷാമം. മലപ്പുറത്തും കോഴിക്കോടും 7000 രോഗികൾക്ക് ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് അനുപാതം - ഒരു ഡോക്ടർക്ക് 3000 രോഗികൾ.

വ്യാപക പരാതിയെ തുടർന്ന് 134 ഡോക്ടർമാരെ അടിയന്തരമായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പകുതിയിലേറെപേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. പിജി പഠനത്തിനായി പോകുന്നതും ഗ്രാമീണ മേഖലയിൽ ജോലി ചെയ്യാനുള്ള വിമുഖതയുമാണ് ഒഴിവുകൾ നികത്താത്തതിന് കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് എം.എൽ.എമാരും ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378918/kerala-health-dept-doctor-availability-display-govt-hospitals)