---
title: "‘ലഹരി വരുന്നത് കേരളത്തിൽ നിന്ന്’: നിയമസഭയിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ"
english_title: "Tamil Nadu MLA Blames Kerala for Drug Flow, Minister Says Talks Held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378921/tamil-nadu-mla-blames-kerala-drug-flow-assembly"
published_at: "2026-08-17T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82d161075af_1000228717.jpg"
keywords: ["Tamil Nadu", "Drugs", "Adhav Arjuna", "TN Assembly"]
---

# ‘ലഹരി വരുന്നത് കേരളത്തിൽ നിന്ന്’: നിയമസഭയിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

> **Lead Summary:** **ചെന്നൈ: **തമിഴ്നാട്ടിലേക്ക് ലഹരി എത്തുന്നത് കേരളത്തിൽ നിന്നാണെന്ന് തമിഴ്നാട് നിയമസഭയിൽ ആരോപണം. എഐഎഡിഎംകെ എംഎൽഎ ആർ. രാകേഷാണ് വിഷയം ഉന്നയിച്ചത്.

## Article Content

**ചെന്നൈ: **തമിഴ്നാട്ടിലേക്ക് ലഹരി എത്തുന്നത് കേരളത്തിൽ നിന്നാണെന്ന് തമിഴ്നാട് നിയമസഭയിൽ ആരോപണം. എഐഎഡിഎംകെ എംഎൽഎ ആർ. രാകേഷാണ് വിഷയം ഉന്നയിച്ചത്.

> തമിഴ്നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു ആരോപണം. "ലഹരി വരുന്നത് കേരളത്തിൽ നിന്നാണ്. അത് തടയാനുള്ള നടപടികൾ വേണം" എന്ന് എംഎൽഎ ആർ രാകേഷ് പറഞ്ഞു.

എംഎൽഎയുടെ ആരോപണത്തിന് മറുപടിയായി മന്ത്രി ആദവ് അർജുന കേരളവുമായി ചർച്ച നടത്തിയ വിവരം അറിയിച്ചു. കേരള ആഭ്യന്തര മന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയനും തമ്മിൽ സംസാരിച്ചെന്നും ലഹരിക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്ന് ലഹരിയെത്തുന്നത് തടയുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അടിയന്തര പ്രമേയ ചർച്ചയിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷം തിരികെ സഭയിൽ എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378921/tamil-nadu-mla-blames-kerala-drug-flow-assembly)