---
title: "അനുമതി നിഷേധിച്ചിട്ടും കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷിന്റെ ഷീ ഫെസ്റ്റ്; വിലക്ക് ലംഘിച്ച് എസ്എഫ്ഐ"
english_title: "SFI Holds Aishi Ghosh Event at Kannur University Despite Permission Denial"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378924/sfi-aishi-ghosh-event-kannur-university-permission-denied"
published_at: "2026-08-17T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82d4d444948_1000228725.jpg"
keywords: ["Kannur University", "Aishi Ghosh", "SFI", "She Fest"]
---

# അനുമതി നിഷേധിച്ചിട്ടും കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷിന്റെ ഷീ ഫെസ്റ്റ്; വിലക്ക് ലംഘിച്ച് എസ്എഫ്ഐ

> **Lead Summary:** **കണ്ണൂർ: **ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്ഐ നേതൃത്വം നൽകുന്ന ക്യാമ്പസ് യൂണിയൻ നിശ്ചയിച്ച പ്രകാരം പരിപാടി സംഘടിപ്പിച്ചു. പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിൽ തന്നെ പരിപാടി നടന്നു. മുഖ്യാതിഥിയായി ഐഷി ഘോഷും സംസാരിച്ചു.

## Article Content

**കണ്ണൂർ: **ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്ഐ നേതൃത്വം നൽകുന്ന ക്യാമ്പസ് യൂണിയൻ നിശ്ചയിച്ച പ്രകാരം പരിപാടി സംഘടിപ്പിച്ചു. പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിൽ തന്നെ പരിപാടി നടന്നു. മുഖ്യാതിഥിയായി ഐഷി ഘോഷും സംസാരിച്ചു.

ഷീ ഫെസ്റ്റ് നടത്താൻ സെമിനാർ ഹാൾ അനുവദിക്കില്ലെന്നും പരിപാടിക്ക് വൈസ് ചാൻസലറുടെ അനുമതി ഇല്ലെന്നും കാണിച്ച് ഞായറാഴ്ച ക്യാമ്പസ് ഡയറക്ടർ എസ്എഫ്ഐ യൂണിയൻ ഭാരവാഹികൾക്ക് അറിയിപ്പ് നൽകിയിരുന്നു. പ്രചാരണ സാമഗ്രികൾ ഹാളിൽ നിന്ന് നീക്കം ചെയ്യണമെന്നും നിർദേശിച്ചു.

> എന്നാൽ "എന്ത് വില കൊടുത്തും പരിപാടി നടത്തും" എന്ന് യൂണിയൻ ഭാരവാഹികൾ മറുപടി നൽകി. ജന്തർമന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ആരോപിച്ചു.

> "ക്യാമ്പസിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കുന്നത് യൂണിയനാണ്. വിസിക്ക് ഇതിൽ യാതൊരു റോളുമില്ല" എന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പസ് കാർണിവലിന്റെ ഭാഗമായാണ് ഷീ ഫെസ്റ്റ് നിശ്ചയിച്ചിരുന്നത്. ഇതിന് മുൻകൂർ അനുമതി വാങ്ങിയിരുന്നതായും എസ്എഫ്ഐ അവകാശപ്പെട്ടു.

സംഘപരിവാറുകാരനായ വിസിയിൽ നിന്ന് മുൻപും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എസ്എഫ്ഐ ആരോപിച്ചു. സർവകലാശാല ആസ്ഥാനത്തേക്ക് ഉൾപ്പെടെ തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378924/sfi-aishi-ghosh-event-kannur-university-permission-denied)