---
title: "ഉരുൾപൊട്ടിയതല്ല; കേളകം മലയോര ഹൈവേയിലെ ദുരിതക്കാഴ്ച"
english_title: "Potholed Mountain Highway at Kelakam Poses Danger to Commuters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378928/kelakam-mountain-highway-potholes-drainage-demand-pwd"
published_at: "2026-08-17T15:28:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82db8fc2ac8_1000228733.jpg"
keywords: ["Kelakam", "Mountain Highway", "Road Safety", "Drainage"]
---

# ഉരുൾപൊട്ടിയതല്ല; കേളകം മലയോര ഹൈവേയിലെ ദുരിതക്കാഴ്ച

> **Lead Summary:** **കേളകം: **ഉരുൾപൊട്ടിയതാണെന്ന് തോന്നിക്കുന്ന ദൃശ്യമാണിത്. എന്നാൽ ഇത് കേളകത്തെ മലയോര ഹൈവേയുടെ ദുരിതാവസ്ഥയാണ്.

## Article Content

**കേളകം: **ഉരുൾപൊട്ടിയതാണെന്ന് തോന്നിക്കുന്ന ദൃശ്യമാണിത്. എന്നാൽ ഇത് കേളകത്തെ മലയോര ഹൈവേയുടെ ദുരിതാവസ്ഥയാണ്.

തിരക്കേറിയ മലയോര ഹൈവേയിൽ കേളകം പെട്രോൾ പമ്പിന് സമീപം പാതയോരത്തിലൂടെ ശക്തമായ വെള്ളച്ചാൽ ഒഴുകുകയാണ്. ആവശ്യത്തിന് ഓവുചാലുകൾ ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങൾ വലിയ ഗർത്തങ്ങളായി മാറിയിരിക്കുന്നു.

ഗർത്തങ്ങൾ നിറഞ്ഞ് റോഡരിക് അപകടക്കണിയായി മാറിയിരിക്കുകയാണ്. മഴയിൽ വാഹനങ്ങൾ തെന്നിമാറി വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. യാത്രക്കാർക്കും വ്യാപാരികൾക്കും ഇതുമൂലം കടുത്ത ബുദ്ധിമുട്ടാണ്.

റോഡരികിലെ ഗർത്തങ്ങൾ അടിയന്തരമായി അടയ്ക്കണമെന്നും സുരക്ഷിതമായ ഓവുചാലുകൾ നിർമ്മിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ഉടനടി നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378928/kelakam-mountain-highway-potholes-drainage-demand-pwd)