---
title: "'അഭയം'; അമ്മയും മകനും തങ്ങളായിത്തന്നെ വേദിയിലെത്തുന്ന അപൂർവ നാടകം 22-ന് കണ്ണൂരിൽ"
english_title: "Abhayam Drama Kannur August 22 Mother and Son On Stage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379033/abhayam-drama-kannur-august-22-mother-son-on-stage"
published_at: "2026-08-18T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83f33f61bfc_WhatsApp_Image_2026-08-18_at_11.09.26_AM.jpeg"
keywords: ["Abhayam Drama", "Kannur News", "Jawahar Library Hall", "Kerala Theatre News"]
---

# 'അഭയം'; അമ്മയും മകനും തങ്ങളായിത്തന്നെ വേദിയിലെത്തുന്ന അപൂർവ നാടകം 22-ന് കണ്ണൂരിൽ

> **Lead Summary:** > **കണ്ണൂർ:** കേരളത്തിന്റെ നാടകചരിത്രത്തിൽ ആദ്യമായി അമ്മയും മകനും ഒരുമിച്ച് വേദിയിൽ തങ്ങൾ തന്നെയായി അഭിനയിക്കുന്ന അപൂർവ നാടകാവതരണമാണ് "അഭയം". ആഗസ്റ്റ് 22-ന് വൈകുന്നേരം 6 മണിക്ക്, കണ്ണൂർ ജവഹർലാൽ നെഹ്റു ലൈബ്രറി ഹാളിൽ നാടകം അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.

## Article Content

> **കണ്ണൂർ:** കേരളത്തിന്റെ നാടകചരിത്രത്തിൽ ആദ്യമായി അമ്മയും മകനും ഒരുമിച്ച് വേദിയിൽ തങ്ങൾ തന്നെയായി അഭിനയിക്കുന്ന അപൂർവ നാടകാവതരണമാണ് "അഭയം". ആഗസ്റ്റ് 22-ന് വൈകുന്നേരം 6 മണിക്ക്, കണ്ണൂർ ജവഹർലാൽ നെഹ്റു ലൈബ്രറി ഹാളിൽ നാടകം അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.

നാടകത്തിൽ വത്സലാ നാരായണൻ, നവജിത് നാരായണൻ, നാരായണൻ എന്നിവർ വേദിയിൽ എത്തുന്നു. ഒരു അമ്മയും മകനും പങ്കിടുന്ന ജീവിതവും ബന്ധവും അനുഭവങ്ങളുമാണ് വേദിയിൽ നാടകഭാഷയിൽ അവതരിപ്പിക്കുന്നത്. ടിക്കറ്റ് മുഖേനെയാണ്പ്രവേശനം.

ഇതിൽനിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് ചെറിയൊരു ഭാഗം എൻഡോസൾഫാൻ ബാധിതനായ ഒരു കുട്ടിക്ക് സഹായം നൽകാനും സംഘാടകർതീരുമാനിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. സംഘാടക സമിതി കൺവീനർ വിവി ശ്രീനിവാസൻ ,കെ ദിവാകരൻ, നവജിത്ത് നാരായണൻ , വിജേഷ്നണിയൂർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379033/abhayam-drama-kannur-august-22-mother-son-on-stage)