---
title: "കണ്ണൂർ എസ് എൻ പാർക്കിൽ ശ്രീനാരായണ ഗുരുദേവ മണ്ഡപം സമർപ്പണവും ഗുരുപൂജയും നടന്നു"
english_title: "Sree Narayana Guru Mandapam Dedicated at Kannur SN Park"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379041/sree-narayana-guru-mandapam-dedicated-at-kannur-sn-park"
published_at: "2026-08-18T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83fe58abaf1_WhatsApp_Image_2026-08-18_at_12.06.03_PM_(1).jpeg"
keywords: ["Sree Narayana Guru", "Kannur SN Park", "Thalap Sundareswara Temple", "Chalad Guru Mandiram"]
---

# കണ്ണൂർ എസ് എൻ പാർക്കിൽ ശ്രീനാരായണ ഗുരുദേവ മണ്ഡപം സമർപ്പണവും ഗുരുപൂജയും നടന്നു

> **Lead Summary:** **കണ്ണൂർ: **തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൻ്റെ മേൽനോട്ടത്തിൽ ചാലാട് ഉത്സവാഘോഷ കമ്മിറ്റി പരിപാലിച്ചുവരുന്ന ചാലാട് ഗുരു മന്ദിരത്തിൽ ഈ വർഷത്തെ ഗുരുമന്ദിര പ്രതിഷ്‌ഠാദിന മഹോത്സവം ആഗസ്ത് 25 നും ശ്രീനാരായണ ജയന്തി ആഘോഷം 28 നും നടക്കും. വിശേഷാൽ പൂജകൾ / ഹോമാദി കർമ്മങ്ങൾ, വിവിധ കലാപരിപാടികൾ, പ്രസംഗ, ക്വിസ് മത്സരങ്ങൾ എന്നിവ നടക്കും.

## Article Content

**കണ്ണൂർ: **തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൻ്റെ മേൽനോട്ടത്തിൽ ചാലാട് ഉത്സവാഘോഷ കമ്മിറ്റി പരിപാലിച്ചുവരുന്ന ചാലാട് ഗുരു മന്ദിരത്തിൽ ഈ വർഷത്തെ ഗുരുമന്ദിര പ്രതിഷ്‌ഠാദിന മഹോത്സവം ആഗസ്ത് 25 നും ശ്രീനാരായണ ജയന്തി ആഘോഷം 28 നും നടക്കും. വിശേഷാൽ പൂജകൾ / ഹോമാദി കർമ്മങ്ങൾ, വിവിധ കലാപരിപാടികൾ, പ്രസംഗ, ക്വിസ് മത്സരങ്ങൾ എന്നിവ നടക്കും.

ഇതിന് മുന്നോടിയായസുന്ദരേശ്വര ക്ഷേത്രം ചാലാട് ഉത്സവാഘോഷ കമ്മിറ്റിയും കണ്ണൂർ ശ്രീനാരായണ പാർക്കിൽ പരിപാലിച്ചുവരുന്ന പുനരുദ്ധാരണം ചെയ്ത‌ ശ്രീനാരായണ ഗുരുദേവ മണ്ഡപം സമർപ്പണവും ഗുരുപൂജയും ഇന്ന് രാവിലെ 8 മണിക്ക് നടത്തി. ശ്രീനാരായണഗുരുദേവ മണ്ഡപം സമർപ്പണത്തോടൊപ്പം ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379041/sree-narayana-guru-mandapam-dedicated-at-kannur-sn-park)