---
title: "ഐഫോണും ബൈക്കും വാങ്ങാൻ 74കാരന്റെ കൊല; കരുവാറ്റയിൽ കൗമാരക്കാരുടെ ക്രൂരകൊലപാതകം"
english_title: "74-Year-Old Killed in Karuvatta for iPhone and Bike, 13-Year-Old Girl Hired Killers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379057/karuvatta-74-year-old-murder-teenagers-iphone-bike"
published_at: "2026-08-18T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841718ed77b_1000228866.jpg"
keywords: ["Karuvatta", "Murder", "Kerala Crime", "Teenagers"]
---

# ഐഫോണും ബൈക്കും വാങ്ങാൻ 74കാരന്റെ കൊല; കരുവാറ്റയിൽ കൗമാരക്കാരുടെ ക്രൂരകൊലപാതകം

> **Lead Summary:** **കരുവാറ്റ: ** 74 വയസുകാരൻ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് മൂന്ന് കൗമാരക്കാരാണ് കൊല നടത്തിയത്. ഐഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊല നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

## Article Content

**കരുവാറ്റ: ** 74 വയസുകാരൻ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് മൂന്ന് കൗമാരക്കാരാണ് കൊല നടത്തിയത്. ഐഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊല നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതേ വീട്ടിലാണ് 13 വയസുകാരിയും താമസിച്ചിരുന്നത്. ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയം നോക്കി സ്വർണവും പണവും അപഹരിക്കാൻ സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ പെൺകുട്ടി വിളിച്ചുവരുത്തി.

മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും പെൺകുട്ടിയും ആശുപത്രിയിലേക്ക് പോയ രാത്രി മൂവർ സംഘം വീടിന്റെ ഓട് പൊളിച്ച് അകത്തുകയറി. കൈകാലുകൾ കെട്ടി കഴുത്തിൽ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം മൂവരും കൊല്ലത്തേക്ക് ട്രെയിൻ കയറി.

അടുത്ത ദിവസം ഒന്നുമറിയാത്തതുപോലെ പെൺകുട്ടി വീട്ടിലെത്തി നാട്ടുകാരെ കൂട്ടി മരണവിവരം അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊലപാതകം പെൺകുട്ടിക്ക് വീഡിയോ കോൾ വഴി തത്സമയം കാണിച്ചുകൊടുത്തതായും പോലീസ് കണ്ടെത്തി.

വിരലടയാളം പതിയാതിരിക്കാൻ കയ്യുറ ധരിച്ചായിരുന്നു കൊല. തെളിവ് നശിപ്പിക്കാൻ വീട്ടിൽ മുഴുവൻ മുളകുപൊടി വിതറി. മോഷ്ടിച്ച 6 പവൻ സ്വർണം പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379057/karuvatta-74-year-old-murder-teenagers-iphone-bike)