---
title: "കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; 3 മാസം ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ"
english_title: "Key Accused in Karipur Gold Smuggling Case Arrested After 3 Months on Run"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379067/karipur-gold-smuggling-case-accused-shebee-rushd-arrested"
published_at: "2026-08-18T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841f3120bf6_1000228890.jpg"
keywords: ["Karipur", "Gold Smuggling", "Malappuram", "Police Arrest"]
---

# കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; 3 മാസം ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ

> **Lead Summary:** മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദാണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു.

## Article Content

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദാണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു.

കേസിലെ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട് എടുത്തത് ഷെബീ റുഷ്ദ് ആയിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം പൂർണമായും കണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതേ പ്രതി എടക്കര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്.ഐയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ എടക്കര പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

സ്വർണം കണ്ടെടുക്കാനും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുമുള്ള അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379067/karipur-gold-smuggling-case-accused-shebee-rushd-arrested)