---
title: "ഓണത്തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ വൻ ഗതാഗത ക്രമീകരണം; പോലീസും കോർപ്പറേഷനും രംഗത്ത്"
english_title: "Onam Traffic Rules Kannur City Parking Regulations and One-Way Route Details"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379142/kannur-onam-traffic-restrictions-parking-one-way-rules"
published_at: "2026-08-19T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85361bba858_ff.jpeg"
keywords: ["Kannur Traffic Rules", "Onam Traffic Kannur", "Kannur Parking Grounds", "Kannur News"]
---

# ഓണത്തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ വൻ ഗതാഗത ക്രമീകരണം; പോലീസും കോർപ്പറേഷനും രംഗത്ത്

> **Lead Summary:** **കണ്ണൂർ**: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ പോലീസും കോർപ്പറേഷൻ അധികൃതരും കർശന നടപടികളിലേക്ക്. നഗരത്തിലെ ട്രാഫിക് പരിഷ്കാരങ്ങളോട് പൊതുജനങ്ങളും ബസ് തൊഴിലാളികളും ഓട്ടോ-ടാക്സി ഡ്രൈവർമാരും പൂർണ്ണമായും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിര അഭ്യർത്ഥിച്ചു.

## Article Content

**കണ്ണൂർ**: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ പോലീസും കോർപ്പറേഷൻ അധികൃതരും കർശന നടപടികളിലേക്ക്. നഗരത്തിലെ ട്രാഫിക് പരിഷ്കാരങ്ങളോട് പൊതുജനങ്ങളും ബസ് തൊഴിലാളികളും ഓട്ടോ-ടാക്സി ഡ്രൈവർമാരും പൂർണ്ണമായും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിര അഭ്യർത്ഥിച്ചു.

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ റോഡരികിലും വഴിയോരങ്ങളിലും പ്രവർത്തിക്കുന്ന സ്ക്രാപ്പ് കടകളിൽ പുറത്ത് സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങൾ അടിയന്തരമായി നീക്കം ചെയ്യും. കൂടാതെ, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്ന രീതിയിലുള്ള വർക്ക്ഷോപ്പുകളുടെ പ്രവർത്തനവും അനുവദിക്കില്ല. ഓണം സീസൺ കഴിയുന്നത് വരെ നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗിനായി ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുൻസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്ഷൻ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതലുള്ള ഭാഗങ്ങളിൽ ബസ്, ലോറി പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. ഇവിടെ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കും. എന്നാൽ ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സിന് സമീപം, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്കിംഗ് അനുവദിക്കില്ല.

എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലും പാമ്പൻ മാധവൻ റോഡിലും ഒരു വശത്ത് മാത്രമായിരിക്കും (വൺസൈഡ്) പാർക്കിംഗ്. പയ്യാമ്പലം ബീച്ച് റോഡ് സൈഡിലെ പാർക്കിംഗും പൂര്ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് നിക്ഷാൻ ഭാഗത്തേക്ക് പോകുന്ന ഇടറോഡ് ഓണം കഴിയുന്നത് വരെ വൺവേ ആയിരിക്കും.

പ്ലാസ ജംഗ്ഷനിൽ നിന്ന് റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുൻവശം വഴി താവക്കര ബസ് സ്റ്റാൻഡ് എൻട്രി വരെയുള്ള ഭാഗം വൺവേയാക്കി മാറ്റി. താവക്കരയിൽ നിന്ന് പ്ലാസയിലേക്കുള്ള വഴി 'നോ എൻട്രി' ആയിരിക്കും. ഇവിടങ്ങളിൽ നിന്നുള്ള ഗതാഗതം പുതിയ ബസ് സ്റ്റാൻഡ് റോഡ് വഴി എസ്.ബി.ഐ ജംഗ്ഷൻ വഴി തിരിച്ചുവിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379142/kannur-onam-traffic-restrictions-parking-one-way-rules)