---
title: "പിലാത്തറ സ്വർണക്കവർച്ചാ കേസ്: ചൊക്ലി സ്വദേശിയായ യുവാവ് കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം നാലായി"
english_title: "Pilathara Gold Robbery Case One More Arrested Total Arrests Reach Four"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379149/pilathara-gold-robbery-case-one-more-arrested-kannur"
published_at: "2026-08-19T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8542024e5a7_WhatsApp_Image_2026-08-19_at_10.19.50_AM.jpeg"
keywords: ["Pilathara Gold Robbery", "Kannur News", "Chokli Abhinav Arrested", "Kannur Crime News"]
---

# പിലാത്തറ സ്വർണക്കവർച്ചാ കേസ്: ചൊക്ലി സ്വദേശിയായ യുവാവ് കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം നാലായി

> **Lead Summary:** **പിലാത്തറ**: കണ്ണൂർ പിലാത്തറയിൽ സ്വർണവ്യാപാരിയെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം കോടികളുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. ചൊക്ലി സ്വദേശിയായ അഭിനവിനെയാണ് കേ അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ വൻ കവർച്ചാ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളുടെ എണ്ണം നാലായി ഉയർന്നു.

## Article Content

**പിലാത്തറ**: കണ്ണൂർ പിലാത്തറയിൽ സ്വർണവ്യാപാരിയെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം കോടികളുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. ചൊക്ലി സ്വദേശിയായ അഭിനവിനെയാണ് കേ അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ വൻ കവർച്ചാ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളുടെ എണ്ണം നാലായി ഉയർന്നു.

കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു നാടിനെ നടുക്കിയ കവർച്ച സംഭവം നടന്നത്. വഴിയിൽ വെച്ച് സ്വർണവ്യാപാരി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തുകയും, വ്യാപാരിയെ അതിക്രൂരമായി ആക്രമിച്ച് വശത്താക്കിയ ശേഷം വാഹനത്തിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും സംഘം കവരുകയായിരുന്നു.

സംഭവം നടന്നതിന് പിന്നാലെ പോലീസിന്റെ വിവിധ സംഘങ്ങൾ രൂപീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.കേസിലെ മറ്റ് പ്രധാന പ്രതികളെ നേരത്തെ തന്നെ പോലീസ് വലയിലാക്കിയിരുന്നു.

അറസ്റ്റിലായ അഭിനവിന് കവർച്ചാ ആസൂത്രണത്തിലും പ്രതികളെ സുരക്ഷിതമായി ഒളിവിൽ പോകാൻ സഹായിച്ചതിലും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കവർച്ച ചെയ്ത പണവും സ്വർണവും കണ്ടെത്തുന്നതിനായുള്ള തെളിവെടുപ്പുകൾ ഉടൻ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379149/pilathara-gold-robbery-case-one-more-arrested-kannur)