---
title: "ആറളം ഫാമിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവം നടത്തി"
english_title: "Marigold Harvest Festival Held at Aralam Farm, Flowers Sold at Rs 150 per Kg"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379216/aralam-farm-marigold-harvest-festival-kerala"
published_at: "2026-08-19T17:01:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8594530230e_1000229104.jpg"
keywords: ["Aralam Farm", "Marigold Farming", "Agriculture", "Diversification"]
---

# ആറളം ഫാമിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവം നടത്തി

> **Lead Summary:** **ആറളം: **ആറളം ഫാമിൽ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടന വിളവെടുപ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ വി നിർവഹിച്ചു.

## Article Content

**ആറളം: **ആറളം ഫാമിൽ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടന വിളവെടുപ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ വി നിർവഹിച്ചു.

ആറളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ ജോർജ്, ഫാം മാനേജിങ് ഡയറക്ടർ സുജീഷ് എസ്. കെ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി നിതീഷ് കുമാർ, മാർക്കറ്റിംഗ് ഓഫീസർ അനുപമ ചന്ദ്രൻ, ഫാം സൂപ്രണ്ട് പ്രണവ് എം.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സന്ദർശകർക്ക് പൂന്തോട്ടം കാണുന്നതിനും പൂക്കൾ വാങ്ങുന്നതിനുമുള്ള സൗകര്യം ഫാമിൽ ഒരുക്കിയിട്ടുണ്ട്. കിലോയ്ക്ക് 150 രൂപ നിരക്കിലാണ് ചെണ്ടുമല്ലി വിൽപ്പന നടത്തുന്നത്.

കാർഷിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി ഫാമിന്റെ വരുമാനം വർധിപ്പിക്കുന്നതിനും സന്ദർശകരെ ആകർഷിക്കുന്നതിനും സഹായകമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379216/aralam-farm-marigold-harvest-festival-kerala)