---
title: "ഹവാല ഇടപാടിന് തെളിവ്; വീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ"
english_title: "Evidence of hawala transaction; ED makes more findings against Veena Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379258/evidence-of-hawala-transaction-ed-makes-more-findings-against-veena-vijayan"
published_at: "2026-08-20T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86418ead6ef_images_(46).jpeg"
keywords: ["Veenavijayan", "Ed", "Kochi"]
---

# ഹവാല ഇടപാടിന് തെളിവ്; വീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ

> **Lead Summary:** **തിരുവനന്തപുരം**: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മാസപ്പടിക്കേസുമായി ബന്ധപ്പെട്ടു മെയ് മാസം 27ന് വീണയുടെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇഡിയുടെ കണ്ടെത്തലുകൾ. വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട് വിവരങ്ങളാണെന്ന് ഇഡി അറിയിച്ചു.

വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു. വൈഫൈ ഉപയോഗിക്കാനാണ് മറ്റൊരാളുടെ പേരിൽ സിം ഉണ്ടായിരുന്നത്. ഇന്റർനറ്റ് കോളുകൾക്ക് വേണ്ടി ഉപയോഗിച്ചതായി സംശയമെന്നാണ് ഇഡി പറയുന്നത്. സിം നൽകിയ ആളും അന്വേഷണ പരിധിയിലുണ്ട്.

ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. മറ്റ് വരുമാനമില്ലാത്ത വീണയ്ക്ക് കോടികളുടെ ഇടപാടെന്നും വീണയുടെ പണമിടപാടുക്കാരെ കേന്ദ്രീകരിച്ചാണ് ഈ ദിവസങ്ങളിൽ റെയ്ഡ് നടന്നതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379258/evidence-of-hawala-transaction-ed-makes-more-findings-against-veena-vijayan)