---
title: "ഓണവിപണിയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ: പവന് ഒറ്റയടിക്ക് 3160 രൂപ കൂടി"
english_title: "Gold Price Hike in Kerala Huge Surge Ahead of Onam Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379324/gold-price-hike-in-kerala-huge-surge-ahead-of-onam-festival"
published_at: "2026-08-20T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86ad642b4f0_images_(1).jpeg"
keywords: ["Kerala Gold Price Today", "Gold Rate Kerala", "Onam Gold Market"]
---

# ഓണവിപണിയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ: പവന് ഒറ്റയടിക്ക് 3160 രൂപ കൂടി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്.

ഇതോടെ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയും ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനുണ്ടായ വിലക്കയറ്റമാണ് കേരളത്തിലും സ്വർണ വിപണിയിൽ പ്രതിഫലിച്ചത്.

എന്നാൽ, കേരളത്തെ സംബന്ധിച്ച് ഓണക്കാലം അടുക്കുന്നതോടെ ഈ വില വർധനവ് സ്വർണം വാങ്ങുന്നവർക്ക് അത്ര ശുഭകരമല്ല. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379324/gold-price-hike-in-kerala-huge-surge-ahead-of-onam-festival)