---
title: "കൂടാളി സ്കൂൾ റോവർ ആന്റ് റേഞ്ചർ യൂണിറ്റ് മൂകാംബിക ബാലികാ സദനത്തിൽ ഓണക്കോടി വിതരണം ചെയ്തു"
english_title: "Koodali School Rover Ranger Unit Distributes Onam Kits at Mookambika Balika Sadanam Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379471/koodali-school-rover-ranger-onam-kit-mookambika-balika-sadanam-kannur"
published_at: "2026-08-21T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88114106c11_1000229424.jpg"
keywords: ["Koodali Higher Secondary School", "Rover Ranger", "Mookambika Balika Sadanam"]
---

# കൂടാളി സ്കൂൾ റോവർ ആന്റ് റേഞ്ചർ യൂണിറ്റ് മൂകാംബിക ബാലികാ സദനത്തിൽ ഓണക്കോടി വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ: **കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ & റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ചാലാടിലുള്ള മൂകാംബിക ബാലികാ സദനത്തിലെ വിദ്യാർഥികൾക്ക് ഓണക്കോടിയും പലവ്യഞ്ജനങ്ങൾ അടങ്ങിയ ഓണക്കിറ്റും വിതരണം ചെയ്തു.

## Article Content

**കണ്ണൂർ: **കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ & റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ചാലാടിലുള്ള മൂകാംബിക ബാലികാ സദനത്തിലെ വിദ്യാർഥികൾക്ക് ഓണക്കോടിയും പലവ്യഞ്ജനങ്ങൾ അടങ്ങിയ ഓണക്കിറ്റും വിതരണം ചെയ്തു.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഓണക്കോടി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ടി റീന ഭാസ്കർ അധ്യക്ഷത വഹിച്ചു.

ഡി.ഒ.സി സ്കൗട്ട് ശ്രീധരൻ കെ.പി, തലശ്ശേരി ജില്ലാ സെക്രട്ടറി അനിൽകുമാർ കെ, മൂകാംബിക ബാലികാസദൻ പ്രസിഡന്റ് പി. രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ മനീഷ് സി, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി ജ്യോതി ജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. റോവർ സ്കൗട്ട് ലീഡർ നിതീഷ് ഒ.വി സ്വാഗതവും റെയ്ഞ്ചർ ലീഡർ വിനീത കെ.ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379471/koodali-school-rover-ranger-onam-kit-mookambika-balika-sadanam-kannur)