---
title: "ആറളം ഫാമിലെ തൊഴിലാളികൾക്ക് ഓണം ബോണസും ഉത്സവബത്തയും നൽകാൻ 17.62 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി."
english_title: "The government has ordered to allocate Rs 17.62 lakh to provide Onam bonus and festival allowance to the workers of Aralam Farm."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379552/the-government-has-ordered-to-allocate-rs-1762-lakh-to-provide-onam-bonus-and-festival-allowance-to-the-workers-of-aralam-farm"
published_at: "2026-08-22T07:00:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88fbf1df711_1000247932.jpg"
keywords: ["Kannur", "Aralam", "Onambonus"]
---

# ആറളം ഫാമിലെ തൊഴിലാളികൾക്ക് ഓണം ബോണസും ഉത്സവബത്തയും നൽകാൻ 17.62 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.

> **Lead Summary:** **ആറളം**: ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ഓണം ബോണസും ഉത്സവബത്തയും വിതരണം ചെയ്യുന്നതിനായി സർക്കാർ 17.62 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചു.

## Article Content

**ആറളം**: ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ഓണം ബോണസും ഉത്സവബത്തയും വിതരണം ചെയ്യുന്നതിനായി സർക്കാർ 17.62 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറളം ഫാമിലെ 146 തൊഴിലാളികൾക്ക് ബോണസായി 13,39,480 രൂപയും 151 പേർക്ക് ഉത്സവബത്തയായി 4,22,200 രൂപയും ഉൾപ്പെടെ 17,61,680 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അപേക്ഷ നൽകിയിരുന്നു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറും ഇതിന് ശുപാർശ ചെയ്തിരുന്നു.

തുടർന്ന് സർക്കാർ വിഷയം വിശദമായി പരിശോധിച്ച് അധികധനാനുമതി മുഖേന 17,62,000 രൂപ അനുവദിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379552/the-government-has-ordered-to-allocate-rs-1762-lakh-to-provide-onam-bonus-and-festival-allowance-to-the-workers-of-aralam-farm)