---
title: " 'ഞാനോ എന്റെ മകളോ ഹവാല ഏർപ്പാടിന് നിന്നിട്ടില്ല, കൈകൾ ശുദ്ധം'; പ്രതികരണവുമായി പിണറായി വിജയൻ"
english_title: "Neither I Nor My Daughter Involved in Hawala, My Hands Are Clean Says Pinarayi Vijayan on ED Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379604/pinarayi-vijayan-response-ed-probe-veena-hawala-allegation"
published_at: "2026-08-22T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a895fce1f4c7_1000229586.jpg"
keywords: ["Pinarayi Vijayan", "Veena Vijayan", "Hawala", "Opposition Leader"]
---

#  'ഞാനോ എന്റെ മകളോ ഹവാല ഏർപ്പാടിന് നിന്നിട്ടില്ല, കൈകൾ ശുദ്ധം'; പ്രതികരണവുമായി പിണറായി വിജയൻ

> **Lead Summary:** **തൃശൂർ: **മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.

## Article Content

**തൃശൂർ: **മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.

തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികൾ നേരിടേണ്ടി വരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനോ തന്റെ മകളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല. തന്റെ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്, ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ഇ.ഡിയുടെ നടപടികൾ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവർ പിന്തുടർന്നുകൊണ്ടേ ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ച് തരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദമെന്നും എന്നാൽ മൂന്നുമാസത്തിനുള്ളിൽ കടമെടുപ്പ് പരിധി കവിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. 2022 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മുമ്പ് കടം വാങ്ങുന്നത് വിമർശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നുവെന്ന് പറയാൻ തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379604/pinarayi-vijayan-response-ed-probe-veena-hawala-allegation)