---
title: "ആറളം ഫാം ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും; 17.62 ലക്ഷം അനുവദിച്ച് സർക്കാർ"
english_title: "Onam Bonus for Aralam Farm Workers: Government Sanctions Rs 17.62 Lakh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379608/aralam-farm-onam-bonus-festival-allowance-17-lakh-government-order"
published_at: "2026-08-22T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89626e11bb6_1000229593.jpg"
keywords: ["Aralam Farm", "Onam Bonus", "Festival Allowance", "Kerala Government"]
---

# ആറളം ഫാം ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും; 17.62 ലക്ഷം അനുവദിച്ച് സർക്കാർ

> **Lead Summary:** **ആറളം: **ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ഓണം ബോണസും ഉത്സവബത്തയും വിതരണം ചെയ്യുന്നതിനായി സർക്കാർ 17.62 ലക്ഷം രൂപ അനുവദിച്ചു.

## Article Content

**ആറളം: **ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ഓണം ബോണസും ഉത്സവബത്തയും വിതരണം ചെയ്യുന്നതിനായി സർക്കാർ 17.62 ലക്ഷം രൂപ അനുവദിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ആറളം ഫാമിലെ 146 തൊഴിലാളികൾക്ക് ബോണസായി 13,39,480 രൂപയും, 151 പേർക്ക് ഉത്സവബത്തയായി 4,22,200 രൂപയും ഉൾപ്പെടെ ആകെ 17,61,680 രൂപ അനുവദിക്കണമെന്ന് ആറളം ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സർക്കാരിനോട് അപേക്ഷിച്ചിരുന്നു.

പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ശുപാർശ കൂടി പരിഗണിച്ച്, വിഷയം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അധിക ധനാനുമതി വഴി 17,62,000 രൂപ അനുവദിച്ച് ഉത്തരവ് ഇറക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379608/aralam-farm-onam-bonus-festival-allowance-17-lakh-government-order)