---
title: "കേളകത്ത് ഓണസമൃദ്ധി കർഷക ഓണച്ചന്തയ്ക്ക് തുടക്കമായി "
english_title: "Onasamridhi Farmers Onam Market Starts in Kelakam Till August 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379609/kelakam-onasamridhi-karshaka-onachantha-started-august-25"
published_at: "2026-08-22T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89644b64f75_1000229599.jpg"
keywords: ["Onasamridhi", "Onam Market", "Organic Vegetables", "Krishi Bhavan"]
---

# കേളകത്ത് ഓണസമൃദ്ധി കർഷക ഓണച്ചന്തയ്ക്ക് തുടക്കമായി 

> **Lead Summary:** **കേളകം: **ഓണസമൃദ്ധി കർഷക ഓണച്ചന്തയ്ക്ക് കൃഷിഭവൻ അങ്കണത്തിൽ തുടക്കമായി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ചന്ത ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 25 വരെയാണ് വിപണി പ്രവർത്തിക്കുക.

## Article Content

**കേളകം: **ഓണസമൃദ്ധി കർഷക ഓണച്ചന്തയ്ക്ക് കൃഷിഭവൻ അങ്കണത്തിൽ തുടക്കമായി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ചന്ത ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 25 വരെയാണ് വിപണി പ്രവർത്തിക്കുക.

പൊതു വിപണി വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ പച്ചക്കറികൾ ലഭ്യമാക്കാനാണ് ചന്തയിലൂടെ ലക്ഷ്യമിടുന്നത്. വിഷരഹിതമായ നാടൻ ജൈവ പച്ചക്കറികളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ രാജു അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗം മോഹനൻ കെ ആദ്യവിൽപ്പന ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ എസ്.ടി രാജേന്ദ്രൻ, ബിനു എടാൻ, റിനീഷ് കെ എന്നിവർ പങ്കെടുത്തു.

കൃഷി ഓഫീസർ എം. ജിഷമോൾ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റുമാരായ ലീല ഒ.സി, അഞ്ജന, ആത്മ ബി.ടി.എം കാവ്യ ബാബു, വിനയ, ഡെല്ല, സിനി തുടങ്ങിയവരും പങ്കെടുത്തു.

മൊത്തവിപണി വിലയേക്കാൾ 10 ശതമാനം അധിക നിരക്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നാണ് പച്ചക്കറികൾ സംഭരിക്കുന്നത്. കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനുമാണ് കർഷക ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379609/kelakam-onasamridhi-karshaka-onachantha-started-august-25)