---
title: "വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പും"
english_title: "Kerala Rain Returns: Yellow Alert in 4 Districts Tomorrow, Thunderstorm Warning Till 25th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379616/kerala-rain-alert-yellow-4-districts-thunderstorm-warning-august-23-25"
published_at: "2026-08-22T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a896d4cb5875_1000229611.jpg"
keywords: ["Kerala Rain", "Yellow Alert", "Thunderstorm Warning", "Onam Rain"]
---

# വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

*നാളെ (ഓഗസ്റ്റ് 23) യെല്ലോ അലർട്ട്:* കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്

*മറ്റന്നാൾ (ഓഗസ്റ്റ് 24) യെല്ലോ അലർട്ട്:* തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട

*ഉത്രാട ദിനമായ ഓഗസ്റ്റ് 25ന് യെല്ലോ അലർട്ട്:* എറണാകുളം, ഇടുക്കി, കോട്ടയം

ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ 25 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

- മേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലത്ത് നിൽക്കരുത്.

- ശക്തമായ കാറ്റിലും ഇടിമിന്നലിലും ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.

- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നൽ സമയത്ത് ടെലിഫോൺ ഉപയോഗം ഒഴിവാക്കുക.

- മഴക്കാറ് കാണുമ്പോൾ ടെറസിൽ നിന്ന് തുണി എടുക്കാനോ തുറസായ സ്ഥലത്ത് കളിക്കാനോ പോകരുത്.

- മരച്ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. കാറിനുള്ളിൽ ആണെങ്കിൽ സുരക്ഷിതരായിരിക്കും. ബൈക്ക്, സൈക്കിൾ യാത്ര ഒഴിവാക്കുക.

- ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.

- ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.

- കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കുക. പട്ടം പറത്തുന്നത് ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379616/kerala-rain-alert-yellow-4-districts-thunderstorm-warning-august-23-25)