---
title: "പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി; പുതിയ ഭാരവാഹിക്ക് സ്വീകരണം സംഘടിപ്പിച്ചു "
english_title: "Kerala Police Pensioners Association Kannur Honors New State Treasurer MG Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379626/police-pensioners-association-kannur-reception-mg-joseph-new-members"
published_at: "2026-08-22T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a898053016b9_1000229630.jpg"
keywords: ["Police Pensioners", "Kannur", "KAP 4th Battalion", "Anti Drug Magic Show"]
---

# പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി; പുതിയ ഭാരവാഹിക്ക് സ്വീകരണം സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ: **കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ട്രഷറർ എം.ജി ജോസിന് സ്വീകരണവും പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ: **കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ട്രഷറർ എം.ജി ജോസിന് സ്വീകരണവും പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും സംഘടിപ്പിച്ചു.

പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എ.പി 4-ാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഘവൻ മുയ്യം അധ്യക്ഷത വഹിച്ചു. കണ്ണൂർ എ.സി.പി എം.പി ആസാദ് മുഖ്യാതിഥിയായി.

എം.ജി ജോസഫ്, പി.കെ ലൂക്കോസ്, ടി.സി സുരേഷ് ബാബു, കെ.ഡി ഫ്രാൻസിസ്, കെ പ്രകാശൻ, ദിലീപ് ബാലക്കണ്ടി എന്നിവർ സംസാരിച്ചു.

കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് രാജീവൻ ടി വേങ്ങാടിന്റെ ലഹരി വിരുദ്ധ മാജിക് ഷോയും പരിപാടിയുടെ ഭാഗമായി നടന്നു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379626/police-pensioners-association-kannur-reception-mg-joseph-new-members)