---
title: "കിളിയന്തറയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചു."
english_title: "A young man riding a two-wheeler died after a car and a two-wheeler collided in Kiliyanthara."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379683/a-young-man-riding-a-two-wheeler-died-after-a-car-and-a-two-wheeler-collided-in-kiliyanthara"
published_at: "2026-08-23T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a527433492_1000249907.jpg"
keywords: ["Accident", "Kiliyenthara", "Twowheeler", "Died"]
---

# കിളിയന്തറയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചു.

> **Lead Summary:** **ഇരിട്ടി**: കിളിയന്തറയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചു. പേരട്ട കല്ലംന്തോട് സ്വദേശി അഖിൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ഇരിട്ടി – കൂട്ടുപ്പുഴ റോഡിൽ കിളിയന്തറയിൽ ആയിരുന്നു അപകടം.

## Article Content

**ഇരിട്ടി**: കിളിയന്തറയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചു. പേരട്ട കല്ലംന്തോട് സ്വദേശി അഖിൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ഇരിട്ടി – കൂട്ടുപ്പുഴ റോഡിൽ കിളിയന്തറയിൽ ആയിരുന്നു അപകടം.

ബാംഗ്ലൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഫോർച്യൂണർ കാറും വള്ളിത്തോട് ഭാഗത്തുനിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അഖിലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പേരട്ടയിലെ അശോകൻ – ഗീത ദമ്പതികളുടെ മകനാണ് അഖിൽ. സഹോദരി: അജിത

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379683/a-young-man-riding-a-two-wheeler-died-after-a-car-and-a-two-wheeler-collided-in-kiliyanthara)