---
title: "കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് തിങ്കളാഴ്ച രാവിലെ മുതൽ സർവീസ് നടത്തും"
english_title: "KSRTC's new bus service will start in Kannur assembly constituency from Monday morning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379690/ksrtcs-new-bus-service-will-start-in-kannur-assembly-constituency-from-monday-morning"
published_at: "2026-08-23T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a658712de5_images_(44).jpeg"
keywords: ["Kannur", "Ksrtc"]
---

# കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് തിങ്കളാഴ്ച രാവിലെ മുതൽ സർവീസ് നടത്തും

> **Lead Summary:** കണ്ണൂർ : കണ്ണൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. ടി ഒ മോഹനന്റെ ശുപാർശ പ്രകാരം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസ് തിങ്കളാഴ്ച മുതൽ സർവീസ് നടത്തും. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് താഴെ ചൊവ്വയിൽ വച്ച് ടി ഒ മോഹനൻ എംഎൽഎ നിർവഹിക്കും.

## Article Content

കണ്ണൂർ : കണ്ണൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. ടി ഒ മോഹനന്റെ ശുപാർശ പ്രകാരം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസ് തിങ്കളാഴ്ച മുതൽ സർവീസ് നടത്തും. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് താഴെ ചൊവ്വയിൽ വച്ച് ടി ഒ മോഹനൻ എംഎൽഎ നിർവഹിക്കും.

എല്ലാദിവസവും രാവിലെ 6:45ന് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രി, എളയാവൂർ അമ്പലം, മുണ്ടയാട് പള്ളിപ്രം, മേലെ ചൊവ്വ,താഴെ ചൊവ്വ കാപ്പാട്, കാഞ്ഞിരോട് തലമുണ്ട,വലിയന്നുർ, മുണ്ടേരിമൊട്ട, കുടുക്കിമൊട്ട, ചക്കരക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലൂടെ ബസ് കടന്നുപോകും.

ഇതോടൊപ്പം ചാലോട്, പറശ്ശിനി, തലശ്ശേരി എന്നിവിടങ്ങളിലേക്കും ഈ ബസ് സർവീസ് നടത്തുന്നതാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379690/ksrtcs-new-bus-service-will-start-in-kannur-assembly-constituency-from-monday-morning)