---
title: "മണത്തണയിൽ നാളെ അത്തച്ചമയം ഘോഷയാത്രയും മെഗാ പൂക്കളവും "
english_title: "Manathana Paithruka Forum organizes a grand Athachamayam procession"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379728/manathana-paithruka-forum-athachamayam-rally-mega-pookkalam"
published_at: "2026-08-23T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aaba24c144_athachamayam.jpg"
keywords: ["Manathana Athachamayam", "Manathana Paithruka Forum", "Mega Pookkalam"]
---

# മണത്തണയിൽ നാളെ അത്തച്ചമയം ഘോഷയാത്രയും മെഗാ പൂക്കളവും 

> **Lead Summary:** മണത്തണ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ നാളെ (ഓഗസ്റ്റ് 24) മണത്തണയിൽ വർണ്ണാഭമായ അത്തച്ചമയം ഘോഷയാത്രയും മെഗാ പൂക്കളവും സംഘടിപ്പിക്കുന്നു. ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മണത്തണ പൈതൃക ഫോറം, പ്രദേശത്തെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളെ ഏകോപിപ്പിച്ചാണ് വിപുലമായ ഈ ഓണാഘോഷ പരിപാടി ഒരുക്കുന്നത്.

## Article Content

മണത്തണ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ നാളെ (ഓഗസ്റ്റ് 24) മണത്തണയിൽ വർണ്ണാഭമായ അത്തച്ചമയം ഘോഷയാത്രയും മെഗാ പൂക്കളവും സംഘടിപ്പിക്കുന്നു. ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മണത്തണ പൈതൃക ഫോറം, പ്രദേശത്തെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളെ ഏകോപിപ്പിച്ചാണ് വിപുലമായ ഈ ഓണാഘോഷ പരിപാടി ഒരുക്കുന്നത്.

നാളെ വൈകുന്നേരം ചപ്പാരം ക്ഷേത്ര മൈതാനത്ത് നിന്ന് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മണത്തണ ടൗൺ ചുറ്റി വീണ്ടും ക്ഷേത്ര മൈതാനത്ത് സമാപിക്കും. വിവിധ വേഷപ്പകർച്ചകൾ, പരമ്പരാഗത കലാരൂപങ്ങൾ, താളമേളങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

സിടിഡിസി വെൽഫെയർ ട്രസ്റ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവേകാനന്ദ ഗ്രാമസേവാ സമിതി, എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ, സീനിയർ സിറ്റിസൺ ഫോറം, വിവിധ പുരുഷ-വനിതാ സംഘങ്ങൾ, മാതൃസമിതികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരക്കും.

കഴിഞ്ഞ വർഷം ഏറെ ജനശ്രദ്ധയാകർഷിച്ചതിന് സമാനമായി, ഈ വർഷവും ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ മനോഹരമായ മെഗാ പൂക്കളം ഒരുക്കുമെന്ന് പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ അറിയിച്ചു. ആഘോഷങ്ങളിൽ ജാതി- മത ഭേദമന്യേ മുഴുവൻ നാട്ടുകാരും പങ്കുചേരണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379728/manathana-paithruka-forum-athachamayam-rally-mega-pookkalam)