---
title: "റെയിൽവേ ഡിവിഷൻ വിഭജനം രാഷ്ട്രീയ പ്രേരിത പ്രചരണം; കോൺഗ്രസ്-സിപിഎമ്മിനെതിരെ പി.കെ കൃഷ്ണദാസ്"
english_title: "Railway Division Rejig Won't Affect Passengers, Congress CPM Campaign Politically Motivated: PK Krishnadas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379732/pk-krishnadas-railway-division-congress-cpm-political-propaganda-mangaluru-mysuru"
published_at: "2026-08-23T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aafeb7c8c7_1000229743.jpg"
keywords: ["PK Krishnadas", "Railway Division", "Palakkad Mysuru", "Congress CPM"]
---

# റെയിൽവേ ഡിവിഷൻ വിഭജനം രാഷ്ട്രീയ പ്രേരിത പ്രചരണം; കോൺഗ്രസ്-സിപിഎമ്മിനെതിരെ പി.കെ കൃഷ്ണദാസ്

> **Lead Summary:** **കണ്ണൂർ: **റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രചരണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രചരണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറ്റം യാത്രക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ ഭരണകാലത്ത് എട്ട് മന്ത്രിമാരുണ്ടായിട്ടും അവർക്ക് ഒരു മൂത്രപ്പുര പോലും ഉണ്ടാക്കാനായില്ല. ആ കാലത്ത് ആകെ 365 കോടി രൂപയാണ് കേരളത്തിന് കിട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ നരേന്ദ്ര മോദിയുടെ കാലത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷന് മാത്രം 400 കോടി രൂപയിലേറെ അനുവദിച്ചുവെന്നും കേരളത്തിലെ റെയിൽ വികസനത്തിന് ബി.ജെ.പി ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിവിഷനെ അക്ഷരാർത്ഥത്തിൽ വിഭജിച്ചത് ഒന്നാം യു.പി.എ സർക്കാരാണ്. അന്ന് കോൺഗ്രസ് നേതാക്കൾ കാശിക്ക് പോയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

മംഗലാപുരം സ്റ്റേഷൻ മൈസൂർ ഡിവിഷന്റെ ഭാഗമാക്കേണ്ടെന്ന് ഡി.കെ ശിവകുമാറിനെ കൊണ്ട് പറയിപ്പിക്കാൻ കെ.സി വേണുഗോപാലിനാകുമോ എന്നും ഉന്നയിച്ച ആരോപണങ്ങൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379732/pk-krishnadas-railway-division-congress-cpm-political-propaganda-mangaluru-mysuru)