---
title: " നടൻ ദേവൻ ടി.വി.കെയിലേക്ക്; കേരളത്തിൽ പാർട്ടി അധ്യക്ഷനായേക്കും, വിജയുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10-ന്"
english_title: "Actor Devan To Join Vijay TVK Likely To Be Kerala State President Meeting On Sept 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379745/actor-devan-to-join-vijay-tvk-kerala-president-meeting-sept-10-chennai"
published_at: "2026-08-23T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8abf069643d_1000229758.jpg"
keywords: ["Actor Devan", "TVK", "Tamilaga Vettri Kazhagam", "Kerala Politics"]
---

#  നടൻ ദേവൻ ടി.വി.കെയിലേക്ക്; കേരളത്തിൽ പാർട്ടി അധ്യക്ഷനായേക്കും, വിജയുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10-ന്

> **Lead Summary:** **തൃശൂർ: **ബി.ജെ.പിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നു.

## Article Content

**തൃശൂർ: **ബി.ജെ.പിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നു.

പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ടി.വി.കെ നേതാക്കളും ദേവനും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകാം എന്നാണ് ടി.വി.കെ നേതൃത്വത്തിന്റെ വാഗ്ദാനം.

സെപ്റ്റംബർ 10-ന് ചെന്നൈയിൽ വെച്ച് വിജയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ സ്ഥിരീകരിച്ചു. താൻ രാഷ്ട്രീയത്തിൽ ആഗ്രഹിച്ച കാര്യങ്ങളാണ് വിജയ് തമിഴ്‌നാട്ടിൽ നടപ്പിലാക്കുന്നതെന്നും, വലിയൊരു വിഭാഗം യുവാക്കൾ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 8 വരെ തമിഴ്‌നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച തീയതി നീണ്ടത്. വിജയുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379745/actor-devan-to-join-vijay-tvk-kerala-president-meeting-sept-10-chennai)