---
title: "ഡി.എ.പി.സി കൺവെൻഷനും മാധ്യമ പുരസ്കാര വിതരണവും നടന്നു"
english_title: "DAPC Kannur Convention And Media Award Distribution Award To K Sujith"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379757/dapc-kannur-convention-media-award-k-sujith-keralakaumudi-martin-george"
published_at: "2026-08-23T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ad63bbda63_1000229772.jpg"
keywords: ["Kannur", "Martin George", "Media Award", "Differently Abled"]
---

# ഡി.എ.പി.സി കൺവെൻഷനും മാധ്യമ പുരസ്കാര വിതരണവും നടന്നു

> **Lead Summary:** **കണ്ണൂർ: **ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡി.എ.പി.സി) കണ്ണൂർ ജില്ലാ കമ്മിറ്റി കൺവെൻഷൻ ഡി.സി.സി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ വാർത്തയ്ക്ക് സംഘടന ഏർപ്പെടുത്തിയ മാധ്യമ പുരസ്കാര വിതരണവും അദ്ദേഹം നടത്തി.

## Article Content

**കണ്ണൂർ: **ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡി.എ.പി.സി) കണ്ണൂർ ജില്ലാ കമ്മിറ്റി കൺവെൻഷൻ ഡി.സി.സി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ വാർത്തയ്ക്ക് സംഘടന ഏർപ്പെടുത്തിയ മാധ്യമ പുരസ്കാര വിതരണവും അദ്ദേഹം നടത്തി.

'ഈ തുണിക്കട നിശബ്ദം പുഞ്ചിരി സമ്മാനം' എന്ന റിപ്പോർട്ടിന് കേരളകൗമുദി കണ്ണൂർ യൂണിറ്റ് ബ്യൂറോ ചീഫ് കെ.സുജിത്തിനാണ് ഈ വർഷത്തെ മാധ്യമ പുരസ്കാരം ലഭിച്ചത്. ഭിന്നശേഷി സൗഹൃദ സംരംഭങ്ങളെ സമൂഹമധ്യത്തിലേക്ക് എത്തിച്ച റിപ്പോർട്ടിനെ മുൻനിർത്തിയാണ് അംഗീകാരം.

അതിതീവ്ര ഭിന്നശേഷിക്കാർക്കായി സംസ്ഥാന സർക്കാർ പ്രത്യേക പൊതു സഹായനിധി രൂപീകരിക്കണമെന്നും അതിനായി സ്വതന്ത്ര ഭിന്നശേഷി വകുപ്പ് നിലവിൽ വരണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ലോക ഭിന്നശേഷി ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും ഭിന്നശേഷി സംരക്ഷണ പ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും.

ഡി.എ.പി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.എൻ ആനന്ദ് നാറാത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പുരസ്കാര ജേതാവ് കെ.സുജിത്, കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൽ, സംസ്കാരസാഹിതി കണ്ണൂർ ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ്, ഡി.എ.പി.സി സംസ്ഥാന കമ്മിറ്റിയംഗം വി.സുകുമാരൻ, ബിബിൽസൺ ഇരിട്ടി, വി.കെ രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379757/dapc-kannur-convention-media-award-k-sujith-keralakaumudi-martin-george)